ദേശീയ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി ഒമ്പതാം പദ്ധതിയില്‍ തിരുവനന്തപുരമടക്കമുള്ള ഇന്ത്യയിലെ 27 ജില്ലകളില്‍ ഭാഗികമായി തുടക്കമിട്ട ജില്ലാ മാനസികാരോഗ്യ പദ്ധതി (District Mental Health Programme) പത്താം പദ്ധതിയോടെ പതിനൊന്ന് ജില്ലകള്‍ക്ക് കൂടി ബാധകമാക്കിയിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ കേരളത്തില്‍ നിന്നും ഇടുക്കി, കണ്ണൂര്‍ ജില്ലകളെയാണ് ഉള്‍പ്പെടുത്തിയിരുന്നതെങ്കിലും പിന്നീട് വയനാട് ജില്ല കൂടി പ്രത്യേകമായി ഉള്‍പ്പെടുത്തുകയായിരുന്നു.
image=http://manasikarogyam.com/images/dmhp.jpg}ദേശീയ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി ഒമ്പതാം പദ്ധതിയില്‍ ഇന്ത്യയിലെ 27 ജില്ലകളില്‍ ഭാഗികമായി തുടക്കമിട്ട ജില്ലാ മാനസികാരോഗ്യ പദ്ധതി (District Mental Health Programme) പത്താം പദ്ധതിയോടെ പതിനൊന്ന് ജില്ലകള്‍ക്ക് കൂടി ബാധകമാക്കിയിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ കേരളത്തില്‍ നിന്നും ഇടുക്കി, കണ്ണൂര്‍ ജില്ലകളെയാണ് ഉള്‍പ്പെടുത്തിയിരുന്നതെങ്കിലും പിന്നീട് വയനാട് ജില്ല കൂടി പ്രത്യേകമായി ഉള്‍പ്പെടുത്തുകയായിരുന്നു.
അഞ്ചുവര്‍ഷക്കാലത്തേക്ക് ജില്ലയില്‍ മാനസികരോഗ ചികിത്സ ആവശ്യമുള്ള എല്ലാ രോഗികള്‍ക്കും മരുന്നുകള്‍ ഉള്‍പ്പെടെ പൂര്‍ണ്ണമായ ചികിത്സയും അതിനാവശ്യമായ ചിലവുകളും ഉള്‍ക്കൊള്ളുന്ന ഒരു ആരോഗ്യ പദ്ധതിയാണ് ഇത്. ഇതിന്റെ നിര്‍വ്വഹണത്തിന് ഒരു വര്‍ഷം 26.20 ലക്ഷം രൂപയാണ് കേന്ദ്ര ഫണ്ടായി ഓരോ ജില്ലക്കും ലഭ്യമാകുന്നത്.
പദ്ധതിയുടെ വിശദാംശങ്ങള്‍
കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ്ണ സാമ്പത്തിക സഹായത്തോടെ ഇന്ത്യയിലെ തെരഞ്ഞെടുത്ത ജില്ലകളില്‍ നടപ്പിലാക്കുന്ന ഒരു പദ്ധതിയാണിത്. ദേശീയ മാനസികാരോഗ്യ പരിപാടിയുടെ (National Mental Health Programme) വിവിധ ഘടകങ്ങളില്‍ ഒന്നാണ് ഇത്തരം ജില്ലാ മാനസികാരോഗ്യ പരിപാടികള്‍ .
ആരോഗ്യമെന്നാല്‍ രോഗത്തിന്റെ അഭാവം മാത്രമല്ല, പൂര്‍ണ്ണമായ ശാരീരികവും മാനസികവും സാമൂഹികവുമായ സൌഖ്യത്തിന്റെ ഒരവസ്ഥയാണെന്ന ലോകാരോഗ്യ സംഘടനയുടെ അഭിപ്രായം ഇന്ന് സാര്‍വ്വത്രികമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. അണുബാധകള്‍ കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ചികിത്സ കൊണ്ടും ഒരു പരിധിവരെ നിയന്ത്രിക്കാമെന്നിരിക്കെ, ജീവിത ശൈലി, മാനസിക സംഘര്‍ഷം എന്നിവ മൂലമുണ്ടാകുന്ന രോഗങ്ങളാണ് ഇന്ന് മനുഷ്യരാശിയെ കൂടുതല്‍ അലട്ടുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ മുഖ്യ ഘടകമായ മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കപ്പെടുന്ന ഈ പദ്ധതി കാലികമായി ഏറെ പ്രസക്തിയുള്ളതാണ്. മൂന്ന് സുപ്രധാന ഘട്ടങ്ങളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
മനോരോഗ ചികിത്സാ സഹായം
{xtypo_quote_left}നമ്മുടെ നാട്ടില്‍ മനോരോഗരംഗത്തെ വിദഗ്ധരുടെ ദൌര്‍ലഭ്യം ആരോഗ്യ രംഗത്തെ വലിയൊരു പ്രശ്നമാണ്.{/xtypo_quote_left}നമ്മുടെ നാട്ടില്‍ മനോരോഗരംഗത്തെ വിദഗ്ധരുടെ ദൌര്‍ലഭ്യം ആരോഗ്യ രംഗത്തെ വലിയൊരു പ്രശ്നമാണ്. ചുരുക്കമായുള്ളവര് തന്നെ നഗരകേന്ദ്രീകൃതമായി മാത്രമേ അവരുടെ സേവനം നല്‍കുന്നുള്ളൂ. ദൂരം, സാമ്പത്തികമായ പ്രയാസം, രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചുമുള്ള തെറ്റായ ധാരണകള്‍ എന്നിവ മൂലം ചികിത്സ കൃത്യമായി ലഭിക്കുന്ന മനോരോഗബാധിതരുടെ എണ്ണം വളരെ കുറവാണ്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനായി ജില്ലയിലെ വിദൂര സ്ഥലങ്ങളുള്‍പ്പെടെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍, നേഴ്സ് എന്നിവരടങ്ങുന്ന ഒരു ടീം എല്ലാമാസവും ക്യത്യമായ ദിവസങ്ങളില്‍ സന്ദര്‍ശനം നടത്തി രോഗ നിര്‍ണ്ണയം, ശാസ്ത്രീയമായ ചികിത്സ, രോഗത്തെക്കുറിച്ചുള്ള ബോധവല്കരണം, സൌജന്യമായി ഔഷധങ്ങള്‍ എന്നിവ നല്‍കുന്നതാണ്.
ഡോക്ടര്‍മാര്‍ക്കുള്ള തുടര്‍ വിദ്യാഭ്യാസ പദ്ധതി
ജില്ലയിലെ സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മനോരോഗ വിദഗ്ധരല്ലാത്ത എല്ലാ ഡോക്ടര്‍മാര്‍ക്കും മനോരോഗം, അടിസ്ഥാനപരമായ രോഗനിര്‍ണ്ണയം, ചികിത്സ, കൌണ്സലിംഗ് എന്നിവയില്‍ പരിശീലനം നല്‍കുന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് തുടര്‍വിദ്യാഭ്യാസ പരിപാടിയായി മുന്നോട്ട് കൊണ്ടുപോകും.
ബോധവത്കരണ പരിപാടികള്‍
മനസ്സ്, മസ്തിഷ്കം, മനോരോഗത്തിന്റെ വിവിധ കാരണങ്ങള്‍,ചികിത്സാ രീതികള്‍, പ്രതിരോധമാര്‍ഗ്ഗങ്ങള്‍, ആത്മഹത്യ, അമിത ലഹരി ഉപയോഗം എന്നിങ്ങനെ സമൂഹത്തെ നേരിട്ട് ബാധിക്കുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ച് സെമിനാറുകള്‍ സംഘടിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുകയും സേവനങ്ങള്‍ ജനകീയമാക്കുകയും ചെയ്യുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍,അദ്ധ്യാപകര്‍, സാമുദായിക-രാഷ്ട്രീയ രംഗത്തുള്ളവര്‍ എന്നിവര്‍ക്കെല്ലാം വേണ്ടിയുള്ള ബോധവത്കരണ ക്ലാസുകള്‍ ഈ പദ്ധതിയുടെ ഭാഗമായി നടത്തപ്പെടും. സാധാരണ ഗതിയില്‍ തന്നെ സമൂഹത്തില്‍ 1-2 ശതമാനം ആളുകള്‍ കാര്യമായ മാനസികരോഗമുള്ളവരും 5 ശതമാനത്തോളം പേര് ചികിത്സ ആവശ്യമുള്ള ലഘു മാനസികരോഗമുള്ളവരും ആണെന്നിരിക്കെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടിയെത്തുന്നവരില്‍ 25% പേര് എന്തെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങള്‍ ഉള്ളവരാണ്. ഈ വസ്തുതയാണ് മാനസികാരോഗ്യ ചികിത്സ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ത്തന്നെ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ജില്ലാ മാനസികാരോഗ്യ പരിപാടിക്ക് രൂപം നല്കാന് കേന്ദ്ര ഗവണ്മെന്റിന് പ്രേരകമായത്. സര്‍ക്കാര്‍ മേഖലയില്‍ മാനസിക രോഗവിദഗ്ധര്‍ കുറവുള്ള ജില്ലകളിലെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇത് പ്രയോജനപ്രദമായിരിക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ജനപ്രതിനിധികള്‍ മുഖേനയും മറ്റു ബഹുജനസംഘടനകള്‍ മുഖേനയും ബോധവത്കരണ പ്രക്രിയ പുരോഗമിക്കുന്നതോടെ ഇതിന്റെ പ്രയോജനം ജില്ല മുഴുവന്‍ ലഭിക്കുന്നതായിരിക്കും. ഇപ്പോള്‍ കണ്ണൂര്‍, വയനാട് ജില്ലകളിലെ കേന്ദ്രങ്ങളില്‍ പദ്ധതി പ്രകാരം മനോരോഗചികിത്സാ സൌകര്യം ലഭ്യമാണ്.
മാനസികരോഗ ചികിത്സ തേടിപ്പോകാനുള്ള വിമുഖത മാറിക്കിട്ടുന്നതിനും ശാരീരികരോഗം പോലെ തന്നെ ചികിത്സിക്കപ്പെടേണ്ടതാണ് മനോരോഗങ്ങളുമെന്ന് സമൂഹം അംഗീകരിക്കുന്നതിനും മനോരോഗങ്ങളെക്കുറിച്ചുള്ള സ്റ്റിഗ്മ മാറുന്നതിനും പദ്ധതി പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
(ഈ ലേഖനം 2007-ല്‍ എഴുതപ്പെട്ടതാണ്. ഇപ്പോള്‍ തിരുവന്തപുരം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, വയനാട് എന്നീ ജില്ലകളില്‍ ഡി.എം.എച്ച്.പി. നടപ്പിലുണ്ട് - എഡിറ്റര്‍ )
Inserted
Skipped
None
Removed
None