എട്ടുവയസ്സുള്ള പയ്യന് മഹാവികൃതിയാണ്. സ്ഥിരമായി അമ്മയുടെ കോപത്തിന് ഇരയാവുകയും ചെയ്യും. എന്നിട്ടും ഒരു മാറ്റവും ഇല്ല. ഇത്രമേല്‍ പുലഭ്യം കേട്ടിട്ടും തല്ലുകിട്ടിയിട്ടും എന്താ കുട്ടി തിരുത്താതെന്ന ചോദ്യത്തിന് മറുപടിയായി അവന് അമ്മയുടെ കലിയുടെ ചിത്രം വാക്കുകളില്‍ വരച്ചു കാട്ടി. അമ്മയുടെ മുഖത്തേക്ക് ചുവപ്പുനിറം ഇരച്ചുകയറും. ശരീരമാസകലം വിറയ്ക്കും. ശബ്ദം ഉച്ചത്തിലാവുന്നതുകൊണ്ടു വര്‍ത്തമാനം പതറും.



Inserted
Skipped
None
Removed
None