ആല്‍ക്കഹോളിസം ബാധിതരുടെ കുടുംബാംഗങ്ങള്‍, പ്രത്യേകിച്ച് ഭാര്യമാര്‍, രോഗിയെ മദ്യത്തില്‍ നിന്നു പിന്തിരിപ്പിക്കാന് കിണഞ്ഞു പരിശ്രമിക്കുന്നത് സാധാരണമാണ്. സ്നേഹവും സാമാന്യബുദ്ധിയും മാത്രം കൈമുതലാക്കിയുള്ള ഇത്തരം പ്രയത്നങ്ങള്‍ പക്ഷെ പലപ്പോഴും ഫലപ്രദമാകാറില്ലെന്നു മാത്രമല്ല, ചിലപ്പോഴെങ്കിലും രോഗിയുടെ മദ്യപാനം വഷളാവുന്നതിനു വഴിവെക്കാറുമുണ്ട്. ഈ രോഗികളോട് എങ്ങനെ ഇടപഴകണം, ചികിത്സയെടുക്കാനും മദ്യപാനം നിര്‍ത്താനും അവരെ എങ്ങനെ പ്രേരിപ്പിക്കാം, തങ്ങളുടെ മനസ്സമാധാനം വീണ്ടെടുക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാം തുടങ്ങിയ വിഷയങ്ങളില്‍ ഈ മേഖലയിലെ വിദഗ്ദ്ധര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഒന്നു പരിചയപ്പെടാം.
മദ്യപാനത്തെപ്പറ്റി വേവലാതിപ്പെടേണ്ടതെപ്പോള്
തങ്ങളുടെ മദ്യപാനത്തിന്റെ ഗൌരവത്തെ വല്ലാതെ കുറച്ചു കാണുക എന്നത് ഈ രോഗികളുടെ മുഖമുദ്രയായതിനാല്‍ അവരുടെ കുടുംബാംഗങ്ങള്‍ക്ക് പലപ്പോഴും പ്രശ്നം തങ്ങളുടെ ഇടപെടല്‍ ആവശ്യമുള്ളത്ര ഗുരുതരമാണോ എന്നു നിശ്ചയിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടാറുണ്ട്. ഇടക്കെപ്പോഴെങ്കിലുമുള്ള നിയന്ത്രിതമായ മദ്യപാനത്തെ ആധുനിക വൈദ്യശാസ്ത്രം ഒരു രോഗമായി ഗണിക്കുന്നില്ല. എന്നാല്‍ കൌമാരപ്രായക്കാരും, ആല്‍ക്കഹോളിസം വ്യാപകമായ കുടുംബങ്ങളില്‍ നിന്നുള്ളവരും, മദ്യം മൂലം വഷളായേക്കാവുന്ന ശാരീരികമോ മാനസികമോ ആയ അസുഖങ്ങളുള്ളവരും, ഗര്‍ഭിണികളും മദ്യം പൂര്‍ണമായും വര്‍ജിക്കുന്നതാണു നല്ലത്.
Inserted
Skipped
None
Removed
None