“ഞാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. ഞാനിവിടെ ഉള്ളപ്പോള്‍ മുഖ്യമന്ത്രിയൊന്നും വരേണ്ട. എല്ലാം ഞാന്‍ തന്നെ നോക്കിക്കൊള്ളാം”. ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നാം തീയതി ബുധനാഴ്ച് ഉച്ചയ്ക്ക് മന്ത്രിസഭായോഗം കഴിഞ്ഞിട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വന്തം ഓഫീസിലെത്തിയപ്പോഴാണ് തന്റെ കസേരയില്‍ പുതിയൊരു വ്യക്തിയിരിക്കുന്നത് കണ്ടത്. “നിങ്ങളാരാ?” എന്ന്‍ മുഖ്യമന്ത്രി ചോദിച്ചതിന് കസേരയിലിരുന്ന ആള്‍ പറഞ്ഞ മറുപടിയാണ് ഈ ലേഖനത്തിന്റെ തുടക്കത്തില്‍ കൊടുത്തിരുന്നത്.
ഇടവപ്പാതി തകർത്ത് പെയ്തുകൊണ്ടിരുന്ന ഒരു പ്രഭാതത്തിലാണ് അവർ എന്നെ കാണാൻ വന്നത്. 'അവർ' എന്നുപറഞ്ഞാൽ, 36 വയസുള്ള എൽസി, അവരുടെ 15-കാരനായ മകൻ ജോമോൻ, ഒപ്പം അകന്ന ബന്ധുവായ 70 വയസ്സു പ്രായം മതിക്കുന്ന ഒരു വൃദ്ധനും. എൽസി തന്റെ കൂടെയുള്ളവരോട് കയര്‍ക്കുന്നുണ്ടായിരുന്നു: “എന്താ എന്നെ ഭ്രാന്താശുപത്രിയില്‍ അടക്കാനാണോ ഉദ്ദേശം? ഞാൻ സമ്മതിക്കില്ല“ എന്നൊക്കെ അവർ പറയുന്നുമുണ്ടായിരുന്നു.
ആദ്യം സംസാരിച്ചു തുടങ്ങിയത് ബന്ധുവായ വൃദ്ധനായിരുന്നു: “സാറേ എന്റെ അകന്ന ബന്ധത്തിലുള്ള ഒരു പെങ്ങളുടെ മകളായിരുന്നു എൽസി. ഇവളുടെ അച്ചനുമമ്മയും ചെറുപ്രായത്തിലേ മരിച്ചുപോയി. പിന്നെ ഞങ്ങളാ ഇവളെ പഠിപ്പിച്ചതും വിവാഹം കഴിപ്പിച്ചതുമൊക്കെ.“
Inserted
Skipped
None
Removed
None