നമ്മുടെ സമൂഹത്തിലെ പലയാളുകള്‍ക്കും നേരിയ മാനസികാസ്വസ്ഥതകളോ വിഷാദസ്വഭാവമോ ഒക്കെ ഉണ്ടാകും. പലപ്പോഴും അവ കാര്യമായ പ്രശ്നനങ്ങളൊന്നും ഉണ്ടാക്കുകയോ ശ്രദ്ധിക്കപ്പെടുകയോ ചെയ്യാതെ പോയേക്കാം. എന്നാല്‍ ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ ഈ മാനസികാവസ്ഥ ശക്തമാവുകയും അതു മൂലമുള്ള അസ്വാസ്ഥ്യങ്ങളില്‍ നിന്ന് രക്ഷനേടാനായി മദ്യത്തെ അഭയം പ്രാപിക്കുകയും ചെയ്യാം. മാനസിക പ്രശ്നങ്ങള്‍ മൂലം മദ്യത്തില്‍ അഭയം തേടുന്ന ഈ അവസ്ഥയെയാണ് സെക്കന്ററി ആല്‍ക്കഹോളിസം എന്ന് വിളിക്കുന്നത്. ഉറ്റവരുടെ മരണം, കടുത്ത സാമ്പത്തിക പരാധീനതകള്‍, കുടുംബപ്രശ്നങ്ങള്‍, തൊഴില്‍പരമായ പ്രശ്നങ്ങള്‍ ഇങ്ങനെയുള്ള പല കാരണങ്ങള്‍ കൊണ്ടും ഇങ്ങനെയുള്ളവര്‍ മദ്യത്തിന്റെ പിടിയിലേക്ക് എളുപ്പം വഴുതി വീഴാറുണ്ട്. സെക്കന്ററി ആല്‍ക്കഹോളിസമാണ് പ്രൈമറി ആല്‍ക്കഹോളിസ(സോഷ്യല്‍ ഡ്രിങ്കിങ്ങ്)ത്തെക്കാള്‍ കൂടുതല്‍ അപകടം.
22 വയസ്സ് പ്രായമുള്ള അവിവാഹിതയായ ശ്രീലത ഒരു സ്വകാര്യ കമ്പനിയില്‍ സ്റ്റനോഗ്രാഫര്‍ ആയി ജോലി ചെയ്യുന്നു. പ്രത്യേകിച്ച് യാതൊരു ശാരീരിക രോഗങ്ങളോ, മാനസികരോഗങ്ങളോ മറ്റ് ടെന്‍ഷനുകളോ ഇല്ലാത്ത ശ്രീലതയ്ക്ക് പെട്ടെന്നാണത് സംഭവിച്ചത്. രാവിലെ ജോലിക്ക് പോകാനായി തിരക്കുള്ള ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ശക്തമായ നെഞ്ചിടിപ്പും ശ്വാസംമുട്ടലും അനുഭവപെട്ടു. ഇപ്പോള്‍ തന്നെ മരിച്ചുപോകും എന്ന പരിഭ്രാന്തി മൂലം ശ്രീലത ഉടനെ തന്നെ ബസ്സില്‍ നിന്നിറങ്ങി ഒരു ഓട്ടോ വിളിച്ച് സമീപത്തുള്ള ആശുപത്രിയിലെ അത്യാസന്നവിഭാഗത്തില്‍ എത്തി. ഉടന്‍ തന്നെ ശ്രീലതയെ രക്തം, മൂത്രം, ബ്ളഡ്, ഷുഗര്‍, ഇ.സി.ജി എന്നിങ്ങനെ നിരവധി പരിശോധനകള്‍ക്ക് വിധേയയാക്കുകയും അതിലൊന്നും പ്രശ്നമില്ല എന്നു കാണുകയും ചെയ്തു. പ്രത്യേകിച്ച് ചികിത്സയൊന്നും ഇല്ലാതെ തന്നെ അല്പസമയങ്ങള്‍ക്കുള്ളില്‍ ശ്രീലതയുടെ പരിഭ്രമം മാറുകയും പേടിക്കാനൊന്നുമില്ല എന്ന ഡോക്ടറുടെ ആശ്വാസവാക്കുകളോടെ ശ്രീലത തിരിച്ച് ജോലിക്ക് പോകുകയും ചെയ്തു. നിര്‍ഭാഗ്യമെന്ന് പറയട്ടെ ഇത്തരത്തിലുള്ള ഭീതിജനകമായ അവസ്ഥ തുടരെത്തുടരെ ഒരു മാസത്തിനുള്ളില്‍ മൂന്നുനാല് പ്രാവശ്യം ശ്രീലതയ്ക്ക് അനുഭവപ്പെടുകയും തന്‍മൂലം പുറത്ത് ഇറങ്ങാനുള്ള പേടി മൂലം ശ്രീലതയ്ക്ക് ജോലി രാജി വെയ്ക്കേണ്ടതായും വന്നു.
Inserted
Skipped
None
Removed
None