വായനാമുറി

Manasikarogyam

  • Register

EasyBlog

This is some blog description about this site

  • Home
    Home This is where you can find all the blog posts throughout the site.
  • Categories
    Categories Displays a list of categories from this blog.
  • Tags
    Tags Displays a list of tags that have been used in the blog.
  • Bloggers
    Bloggers Search for your favorite blogger from this site.
  • Team Blogs
    Team Blogs Find your favorite team blogs here.
  • Login
    Login Login form

Uncategorized

Subcategories from this category: കുട്ടികളിലെ പ്രശ്നങ്ങള്‍, ചൈല്‍ഡ്‌ സൈക്കോളജി, പേരന്റിംഗ്, പഠനം, ഉത്ക്കണ്ഠ, സ്കൂള്‍ ഫോബിയ, പഠന വൈകല്യങ്ങള്‍, എ.ഡി.എച്ച്.ഡി., ആത്മഹത്യ, ഒപ്പോസിഷനല്‍ ഡിഫയന്റ്റ്‌ ഡിസോര്‍ഡര്‍, കണ്ടക്റ്റ്‌ ഡിസോര്‍ഡര്‍, ഓട്ടിസം, അഡിക്ഷന്‍, ആല്ക്കഹോളിസം, വ്യക്തിത്വ വൈകല്യങ്ങള്‍, ബോര്‍ഡര്‍ലൈന്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍, സൈക്കോട്ടിക് അസുഖങ്ങള്‍, സ്കിസോഫ്രീനിയ, ഡല്യൂഷനല്‍ ഡിസോര്‍ഡര്‍, നിദ്രാരോഗങ്ങള്‍, ഉറക്കം, സ്ലീപ് വാക്കിങ്ങ്, ഉത്ക്കണ്ഠ രോഗങ്ങള്‍, ഒബ്സസീവ്‌ കംപല്സീവ് ഡിസോര്‍ഡര്‍, പാനിക് ഡിസോര്‍ഡര്‍, പോസിറ്റീവ് സൈക്കോളജി, മാനസിക സമ്മര്‍ദ്ദം , വ്യക്തിത്വവികസനം, സൈക്കോ- സൊമാറ്റിക്ക് മെഡിസിന്‍, അമിതവണ്ണം, പ്രമേഹം, ഡിമെന്‍ഷ്യ (മേധാക്ഷയം), അല്‍ഷിമേഴ്സ് ഡിസീസ്‌, ലൈംഗിക പ്രശ്നങ്ങള്‍, സൈക്കോതെറാപ്പി, കേരളീയ സാഹചര്യം, പലവക

ദുർമേദസുള്ള ഒരു വ്യക്തിയുടെ മാനസികാവസ്ഥയിൽ ഓരോ പ്രായത്തിലുണ്ടാകുന്ന ചില അനാരോഗ്യകരമായ വ്യതിയാനങ്ങൾ ദുർമേദസ്സിന് കാരണമായ ചില ശീലങ്ങൾക്ക് വഴി വച്ചേക്കാം. ജനിതക ഘടകങ്ങളോടൊപ്പം ബാല്യകാലത്തിലെ ശീലങ്ങളും ദുരനുഭവങ്ങളും വൈകാരിക വിക്ഷുബ്ധാവസ്ഥകളും ഈയവസ്ഥയ്ക്ക് കാരണമാകാം. അമിത വണ്ണമുള്ളവർക്ക് പലതരത്തിലുള്ള മാനസികരോഗാവസ്ഥകളാണുണ്ടാകുന്നത്. ശാരീരികാരോഗ്യം കൂടുതൽ വഷളാകാനും കാരണമാകാറുമുണ്ട്.

ഭക്ഷണത്തിൽ കുടുങ്ങുന്ന കുഞ്ഞുമനസ്

മാതാപിതാക്കളുടെ ഭാഗത്തു നിന്നുള്ള ചില സമീപനങ്ങൾ അനാരോഗ്യകരമായ ഭക്ഷണരീതികൾക്ക് വഴിവക്കാറുണ്ട്. ബാല്യകാലത്തെ ദാരിദ്ര്യം, ഭക്ഷണം കളഞ്ഞാൽ കടുത്ത ശിക്ഷ നല്കുക, ടി.വി.യുടെ മുന്നിലിരുന്നു 'കൊറിച്ചു കൊണ്ടിരിക്കുക' തുടങ്ങിയവയൊക്കെ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. കുട്ടികൾ രാത്രിയിലുണർന്ന് കരഞ്ഞാലുടൻ ഭക്ഷ്യവസ്തുക്കൾ വാങ്ങി നല്കുന്നതും അനാരോഗ്യശീലങ്ങൾക്ക് കാരണമാകാം.

Hits: 1131
0

ആല്‍ക്കഹോള്‍ ഡിപ്പെന്‍ഡന്‍സ് ഉള്ളവര്‍ കുറച്ചുനാളത്തേക്ക് മദ്യപാനം നിര്‍ത്തിയതിനു ശേഷം വീണ്ടും സ്ഥിരമായി മദ്യം ഉപയോഗിക്കാന്‍ തുടങ്ങുന്നതിനെയാണ് റിലാപ്സ് എന്നു വിളിക്കുന്നത്. മദ്യപാനം നിര്‍ത്തി ആദ്യത്തെ മൂന്നുനാലു മാസങ്ങളിലാണ് റിലാപ്സിന് ഏറ്റവുമധികം സാദ്ധ്യതയുള്ളത്. ഒറ്റ നോട്ടത്തില്‍ ഒരു ദിവസം ഓര്‍ക്കാപ്പുറത്ത് രോഗി മദ്യപാനത്തിലേക്ക് വഴുതിയതാണെന്ന് തോന്നാമെങ്കിലും, പലപ്പോഴും ഘട്ടംഘട്ടമായാണ് റിലാപ്സ് സംഭവിക്കുന്നത്. റിലാപ്സില്‍ ചെന്നവസാനിക്കുന്ന സംഭവപരമ്പരകളുടെ തുടക്കമാവാറുള്ള ചില ലക്ഷണങ്ങള്‍ താഴെപ്പറയുന്നു.

Hits: 892
0

ഡീഅഡിക്ഷന്‍ ചികിത്സ പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആദ്യത്തെ രണ്ടുമൂന്നു മാസങ്ങളില്‍ ഇടക്കിടെ മദ്യത്തോടുള്ള അമിതമായ ആസക്തി അനുഭവപ്പെടാറുണ്ട്. ആസക്തിയുടെ ഈ നിമിഷങ്ങളെ വിജയകരമായി അതിജീവിക്കുകയാണെങ്കില്‍ ഈ ആസക്തിയുടെ വരവും കാഠിന്യവും പതിയെപ്പതിയെ കുറഞ്ഞില്ലാതാവും. പക്ഷേ ചില വ്യക്തികളില്‍ ഈ ആസക്തി മദ്യപാനത്തിലേക്കുള്ള തിരിച്ചുപോക്കിനു കാരണമാവാറുണ്ട്.

Hits: 1005
0

എന്നെങ്കിലുമൊരിക്കലുള്ള നിയന്ത്രിതമായ മദ്യപാനത്തെ ആധുനിക വൈദ്യശാസ്ത്രം ഒരു അസുഖമായി പരിഗണിക്കുന്നില്ല. എന്നാല്‍ മദ്യം ഒരു വ്യക്തിയുടെ ശരീരത്തെയും മനസ്സിനെയും ദൈനംദിനജീവിതത്തെയും നിയന്ത്രിക്കുന്ന ഒരവസ്ഥയിലേക്ക് മദ്യപാനം വളരുമ്പോള്‍ അത് ചികിത്സ ആവശ്യമായ ഒരു രോഗാവസ്ഥയായി മാറുന്നു. ആല്‍ക്കഹോള്‍ ഡിപ്പെന്‍ഡന്‍സ് (alcohol dependence) എന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ താഴെപ്പറയുന്നവയാണ്:

  1. മുമ്പ് ഉപയോഗിച്ചുപോന്ന അതേ അളവില്‍ മദ്യം കഴിക്കുമ്പോള്‍ ലഹരി തോന്നാതെ വരികയും, ലഹരി കിട്ടാന്‍ വേണ്ടി പഴയതിലും കൂടുതല്‍ അളവില്‍ മദ്യം ഉപയോഗിക്കേണ്ടി വരികയും ചെയ്യുക.
  2. മദ്യപാനത്തില്‍ നിന്നു വിട്ടുനില്‍ക്കുമ്പോള്‍ വിറയല്‍, ഉറക്കമില്ലായ്മ, ഉത്ക്കണ്ഠ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. ഇതൊഴിവാക്കാന്‍ വേണ്ടി തുടര്‍ച്ചയായി മദ്യം ഉപയോഗിക്കേണ്ട അവസ്ഥയുണ്ടാവുക.
Hits: 1366
0

പരീക്ഷാവേളകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കുറച്ചൊക്കെ മാനസികസമ്മര്‍ദ്ദം അനുഭവപ്പെടുന്നത്  സ്വാഭാവികമാണ്. നേരിയ തോതിലുള്ള ഉത്ക്കണ്ഠ നമ്മുടെ ശരീരം കൂടുതലാ‍യി അഡ്രിനാലിന്‍ സ്രവിപ്പിക്കുന്നതിനും അതുവഴി  നമ്മുടെ ഉണര്‍വും ഏകാഗ്രതയും വര്‍ദ്ധിക്കുന്നതിനും സഹായകമാവാറുണ്ട്. പക്ഷേ അതിരുവിട്ട ടെന്‍ഷന്‍ പലപ്പോഴും പരീക്ഷാര്‍ത്ഥികളെ മാനസികമായും ശാരീരികമായും തളര്‍ത്തുകയും അവരുടെ പരീക്ഷാഫലങ്ങളെ പ്രതികൂലമായി  ബാധിക്കുകയും ചെയ്യാറുണ്ട്. പരീക്ഷാപ്പേടി പരിധിവിടാതിരിക്കാന്‍ എന്തൊക്കെ മാര്‍ഗങ്ങളുണ്ടെന്നു പരിശോധിക്കാം. 

Hits: 1441
0

ഇന്ത്യന്‍ സൈക്ക്യാട്രിക്ക് സൊസൈറ്റി