വായനാമുറി

Manasikarogyam

  • Register

ഡോ. അരുണ്‍ ബി. നായര്‍ എം.ഡി.

This is some blog description about this site

  • Home
    Home This is where you can find all the blog posts throughout the site.
  • Categories
    Categories Displays a list of categories from this blog.
  • Tags
    Tags Displays a list of tags that have been used in the blog.
  • Bloggers
    Bloggers Search for your favorite blogger from this site.
  • Team Blogs
    Team Blogs Find your favorite team blogs here.
  • Login
    Login Login form

പതിനാറുകാരനായ വിപിന്‍  അച്ഛനമ്മമാരുടെ ഏക സന്താനമാണ്.  അച്ഛന്‍ ഗൾഫില്‍ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥൻ. വീട്ടില്‍ വിപിനും അമ്മയും മാത്രം. പത്താം ക്ലാസ്സ് പരീക്ഷ അടുത്തപ്പോള്‍ വിപിന്‍ അമ്മയോട് പറഞ്ഞു: "എനിക്ക് ബൈക്ക് വാങ്ങിത്തരണം." മകന്റെ ആവശ്യങ്ങളൊക്കെ സാധിച്ചു കൊടുക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന അമ്മ മറുപടി നല്‍കി: ‘നീ എല്ലാ വിഷയത്തിനും എ ഗ്രേഡ് നേടിയാല്‍ ബൈക്ക് വാങ്ങിത്തരാം’.

പരീക്ഷ കഴിഞ്ഞു. റിസല്‍ട്ട് വന്നപ്പോള്‍ വിപിന് എല്ലാ വിഷയത്തിനും എ ഗ്രേഡുണ്ട്. ഉടന്‍ തന്നെ ബൈക്ക് വാങ്ങിത്തരണമെന്ന് അവന്‍ അമ്മയോടാവശ്യപ്പെട്ടു. അമ്മ വിവരം  അച്ഛനെ അറിയിച്ചു.  അച്ഛന്റെ മറുപടി ശക്തമായിരുന്നു: "അവന് ബൈക്ക് ഓടിക്കാനുള്ള ലൈസന്‍സ് കിട്ടാന്‍ പ്രായമായില്ല. അതുകൊണ്ട് ബൈക്ക് വാങ്ങിത്തരാന്‍ സാധ്യമല്ല."

Hits: 1157
0

പത്തുവയസ്സുകാരൻ നാലുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു...
പരീക്ഷയിൽ തോറ്റതിൽ മനം നൊന്ത് പത്താം ക്ലാസ്സ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു...
കേരളത്തിലെ സ്കൂൾവിദ്യാർത്ഥികളിൽ ശരാശരി 13 വയസിൽ മദ്യപാനശീലം ആരംഭിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു... 

സമീപകാലത്ത് പത്രമാധ്യമങ്ങളിൽ നാം വായിച്ച ചില വാർത്തകളുടെ തലക്കെട്ടുകളാണിവ. കൌമാരപ്രായക്കാരിൽ വർദ്ധിച്ചുവരുന്ന ക്രിമിനൽ വാസനകളും മാനസികപ്രശ്നങ്ങളും പൊതുസമൂഹത്തിന്റെ സവിശേഷ ശ്രദ്ധ ആകർഷിച്ചുവരികയാണ്. ആധുനിക സാങ്കേതികവിദ്യകളുടെ തള്ളിക്കയറ്റത്തില്‍പ്പെട്ട് വഴിതെറ്റിപ്പോകുന്ന കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന വിഷമത്തിലാണ് മാതാപിതാക്കളും അദ്ധ്യാപകരും.

Hits: 2728
0

ഏകദേശം ഒരു വർഷം മുമ്പ് ഒരു മദ്ധ്യാഹ്നത്തിലാണു 22 - കാരിയായ സന്ധ്യയേയും കൂട്ടി അവളുടെ മാതാപിതാക്കൾ എന്നെ കാണാൻ വന്നത്. സർക്കാർ ഉദ്യോഗസ്ഥനായ സന്ധ്യയുടെ പിതാവിന്റെ മുഖത്ത് നിരാശ നിഴലിച്ചിരുന്നു. ''സാറേ ഇവളെക്കൊണ്ടു ഞങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. ചെറിയ പ്രായം മുതലേ ഭയങ്കര വാശിക്കാരിയായിരുന്നു. പ്രായമാകുമ്പോൾ മാറുമെന്നു കരുതി. പക്ഷേ പ്രായം കൂടുന്നതനുസരിച്ച് പ്രശ്നം വഷളാവുന്നു. നമ്മൾ എന്തു പറഞ്ഞാലും ഭയങ്കര ദേഷ്യമാണ്. ദേഷ്യം വന്നാൽ പിന്നെ കൈയിൽ കിട്ടുന്നതെന്തും വലിച്ചെറിയും.

Hits: 1378

ദുർമേദസുള്ള ഒരു വ്യക്തിയുടെ മാനസികാവസ്ഥയിൽ ഓരോ പ്രായത്തിലുണ്ടാകുന്ന ചില അനാരോഗ്യകരമായ വ്യതിയാനങ്ങൾ ദുർമേദസ്സിന് കാരണമായ ചില ശീലങ്ങൾക്ക് വഴി വച്ചേക്കാം. ജനിതക ഘടകങ്ങളോടൊപ്പം ബാല്യകാലത്തിലെ ശീലങ്ങളും ദുരനുഭവങ്ങളും വൈകാരിക വിക്ഷുബ്ധാവസ്ഥകളും ഈയവസ്ഥയ്ക്ക് കാരണമാകാം. അമിത വണ്ണമുള്ളവർക്ക് പലതരത്തിലുള്ള മാനസികരോഗാവസ്ഥകളാണുണ്ടാകുന്നത്. ശാരീരികാരോഗ്യം കൂടുതൽ വഷളാകാനും കാരണമാകാറുമുണ്ട്.

ഭക്ഷണത്തിൽ കുടുങ്ങുന്ന കുഞ്ഞുമനസ്

മാതാപിതാക്കളുടെ ഭാഗത്തു നിന്നുള്ള ചില സമീപനങ്ങൾ അനാരോഗ്യകരമായ ഭക്ഷണരീതികൾക്ക് വഴിവക്കാറുണ്ട്. ബാല്യകാലത്തെ ദാരിദ്ര്യം, ഭക്ഷണം കളഞ്ഞാൽ കടുത്ത ശിക്ഷ നല്കുക, ടി.വി.യുടെ മുന്നിലിരുന്നു 'കൊറിച്ചു കൊണ്ടിരിക്കുക' തുടങ്ങിയവയൊക്കെ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. കുട്ടികൾ രാത്രിയിലുണർന്ന് കരഞ്ഞാലുടൻ ഭക്ഷ്യവസ്തുക്കൾ വാങ്ങി നല്കുന്നതും അനാരോഗ്യശീലങ്ങൾക്ക് കാരണമാകാം.

Hits: 1131
0

“ഞാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. ഞാനിവിടെ ഉള്ളപ്പോള്‍ മുഖ്യമന്ത്രിയൊന്നും വരേണ്ട. എല്ലാം ഞാന്‍ തന്നെ നോക്കിക്കൊള്ളാം”. ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നാം തീയതി ബുധനാഴ്ച് ഉച്ചയ്ക്ക് മന്ത്രിസഭായോഗം കഴിഞ്ഞിട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വന്തം ഓഫീസിലെത്തിയപ്പോഴാണ് തന്റെ കസേരയില്‍ പുതിയൊരു വ്യക്തിയിരിക്കുന്നത് കണ്ടത്. “നിങ്ങളാരാ?” എന്ന്‍ മുഖ്യമന്ത്രി ചോദിച്ചതിന് കസേരയിലിരുന്ന ആള്‍ പറഞ്ഞ മറുപടിയാണ് ഈ ലേഖനത്തിന്റെ തുടക്കത്തില്‍ കൊടുത്തിരുന്നത്.

Hits: 1283

ലോകാരോഗ്യ സംഘടനയുടെ നിര്‍വചനപ്രകാരം 10 മുതൽ 19 വയസുവരെയുള്ള കാലഘട്ടത്തെയാണ് കൌമാരം (Adolesence) എന്നു വിളിക്കുന്നത്. ഒരു വ്യക്തിയടെ ശാരീരികവും മാനസികവും സാമൂഹികവുമായിട്ടുള്ള വളർച്ചയിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്ന ഒരു കാലഘട്ടമാണിത് അതിനാൽ ഈ പ്രായത്തിൽ സംഭവിക്കുന്ന അസ്വസ്ഥതകൾ ജീവിതത്തിൽ ദൂര വ്യാപകമായ ഫലങ്ങൾ സൃഷ്ടിക്കുന്നതായി കണ്ടുവരുന്നു.
കൌമാര പ്രായക്കാരിൽ കണ്ടുവരുന്ന ഏറ്റവും സാധാരണമായ മാനസിക അസ്വസ്ഥതയാണ് 'ഉത്കണ്ഠാ രോഗങ്ങൾ' (Anxiety Disorders) എന്ന പേരിലറിയപ്പെടുന്ന ഒരു കൂട്ടം രോഗങ്ങൾ. സമൂഹത്തിലെ കൌമാരപ്രായക്കാരിൽ ഏകദേശം 15 ശതമാനം പേർക്ക് ഇത്തരം രോഗങ്ങളുണ്ട്. മുതിര്‍ന്നവരില്‍ കണ്ടുവരുന്ന മിക്കവാറും എല്ലാ ഉത്കണ്ടാ രോഗങ്ങളുടെയും ആരംഭം കൌമാര പ്രായത്തിലാണെന്നതും ശ്രദ്ധേയമാണ്. ഫലപ്രദമായി ചികിൽസിക്കാത്തപക്ഷം ഇവ ജീവിതത്തിന്റെ പല മേഖലകളെയും ദോഷകരമായി ബാധിച്ചേക്കാം.

Hits: 2221
0

ഇടവപ്പാതി തകർത്ത് പെയ്തുകൊണ്ടിരുന്ന ഒരു പ്രഭാതത്തിലാണ് അവർ എന്നെ കാണാൻ വന്നത്. 'അവർ' എന്നുപറഞ്ഞാൽ, 36 വയസുള്ള എൽസി, അവരുടെ 15-കാരനായ മകൻ ജോമോൻ, ഒപ്പം അകന്ന ബന്ധുവായ 70 വയസ്സു പ്രായം മതിക്കുന്ന ഒരു വൃദ്ധനും. എൽസി തന്റെ കൂടെയുള്ളവരോട്  കയര്‍ക്കുന്നുണ്ടായിരുന്നു: “എന്താ എന്നെ ഭ്രാന്താശുപത്രിയില്‍ അടക്കാനാണോ ഉദ്ദേശം? ഞാൻ സമ്മതിക്കില്ല“ എന്നൊക്കെ അവർ പറയുന്നുമുണ്ടായിരുന്നു.

ആദ്യം സംസാരിച്ചു തുടങ്ങിയത് ബന്ധുവായ വൃദ്ധനായിരുന്നു: “സാറേ എന്റെ അകന്ന ബന്ധത്തിലുള്ള ഒരു പെങ്ങളുടെ മകളായിരുന്നു എൽസി. ഇവളുടെ അച്ചനുമമ്മയും ചെറുപ്രായത്തിലേ മരിച്ചുപോയി. പിന്നെ ഞങ്ങളാ ഇവളെ പഠിപ്പിച്ചതും വിവാഹം കഴിപ്പിച്ചതുമൊക്കെ.“

Hits: 1047
0

നാല്‍പ്പതുകാരനായ ഗിരീശന്‍ കഴിഞ്ഞ കുറേ മാസമായി വല്ലാത്ത ബുദ്ധിമുട്ടിലാണ്. ഇഷ്ടന്റെ പ്രശ്നം ഇതാണ്: വഴിയിലൂടെ നടക്കുമ്പോള്‍ പരിസരത്ത് എവിടെയെങ്കിലും പട്ടിയെ കണ്ടാല്‍ അദ്ദേഹം അസ്വസ്ഥനാകും. ആ പട്ടി തന്റെ കാലില്‍ നക്കിയോ, പട്ടിയുടെ ഉമിനീര്‍ തന്റെ കാലില്‍ പറ്റിയോ എന്നൊക്കെ അദ്ദേഹത്തിനു സംശയം ഉണ്ടാകും. പട്ടി തന്റെയടുത്ത് വന്നിട്ടില്ലെന്ന് അറിയാമെങ്കിലും എന്തോ ഒരു സംശയം മനസ്സില്‍ ബാക്കി. തുടര്‍ന്ന് ഗിരീശന്റെ നെഞ്ചിടിപ്പ് കൂടുന്നു, ശരീരം വിയര്‍ക്കുന്നു, വയറ്റില്‍ എരിച്ചില്‍ അനുഭവപ്പെടുന്നു... സിനിമയില്‍ കണ്ട പേവിഷബാധയേറ്റു മരിച്ച മനുഷ്യന്റെ ദൃശ്യങ്ങള്‍ മനസ്സിലൂടെ കടന്നുപോകുന്നു. അസ്വസ്ഥത സഹിക്കാനാകാതെ, ഗിരീശന്‍ നേരെ മെഡിക്കല്‍ കോളേജിലെ പ്രിവന്റീവ് ക്ലിനിക്കിലേക്ക് വച്ചുപിടിക്കുന്നു.

Hits: 1192
0

നിങ്ങളുടെ കുട്ടിയുടെ വികൃതികള്‍ അതിരു കടക്കുന്നുണ്ടോ? ശാസിച്ചിട്ടും ശിക്ഷിച്ചിട്ടും പ്രയോജനമില്ലേ? എ.ഡി.എച്ച്.ഡി. അഥവാ ഹൈപ്പര്‍കൈനറ്റിക് തകരാറാകാം വില്ലന്‍...

ഒന്‍പതു വയസ്സുകാരന്‍ നിതിന്‍.. ക്ലാസ്സ് നടക്കുമ്പോള്‍ മറ്റു കുട്ടികളെ ശല്യപ്പെടുത്തുക, റ്റീച്ചര്‍ പഠിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കാതിരിക്കുക, കൂട്ടുകാരുമായി വഴക്കിടുക, പേനയും പുസ്തകങ്ങളും എവിടെയെങ്കിലും മറന്നുവയ്ക്കുക, ഇടവേളയില്‍ സ്കൂള്‍മതിലില്‍ ചാടിക്കയറി താഴേയ്ക്കു ചാടുക തുടങ്ങിയവയാണ് ആശാന്റെ ഇഷ്ടവിനോദങ്ങള്‍... വീട്ടിലാകട്ടെ, ഒരു നിമിഷം പോലും അടങ്ങിയിരിക്കില്ല. എപ്പോഴും ബഹളംവച്ച് ഓടിച്ചാടി നടക്കും. എന്തെങ്കിലും ആവശ്യപ്പെട്ടിട്ട് ഉടനടി കിട്ടിയില്ലെങ്കില്‍ അമിത ദേഷ്യവും.

Hits: 944
0

ഇന്ത്യന്‍ സൈക്ക്യാട്രിക്ക് സൊസൈറ്റി