പ്രമേഹബാധിതരില്‍ നാനാവിധത്തിലുള്ള മാനസികപ്രശ്നങ്ങളും മനോരോഗങ്ങളും സാധാരണമാണ്. പ്രമേഹത്തിന്‍റെ സങ്കീര്‍ണതകള്‍ ബാധിച്ചവരിലും ചികിത്സാര്‍ത്ഥം നിരന്തരം കിടത്തിച്ചികിത്സ ആവശ്യം വരുന്നവരിലുമാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. ഈ പ്രശ്നങ്ങള്‍ രോഗിക്ക് അവയുടേതായ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതിനൊപ്പം പ്രമേഹചികിത്സയുടെ ഫലപ്രാപ്തിയെയും പ്രതികൂലമായി ബാധിക്കാറുണ്ട്. മാനസികസമ്മര്‍ദ്ദം, വിഷാദരോഗം, അമിതമായ ഉത്ക്കണ്ഠ, ലൈംഗികപ്രശ്നങ്ങള്‍, ഡയബറ്റിസ് ബേണ്‍ഔട്ട് തുടങ്ങിയവ പ്രമേഹബാധിതരില്‍ സാധാരണ കണ്ടുവരുന്ന മാനസിക അസ്വാസ്ഥ്യങ്ങളാണ്.

യഥാര്‍ത്ഥമോ സാങ്കല്പികമോ ആയ ഭീഷണികളോടുള്ള മനസ്സിന്റെയും ശരീരത്തിന്റെയും പ്രതികരണങ്ങളെയാണ് മാനസികസമ്മര്‍ദ്ദം (stress) എന്നു വിളിക്കുന്നത്. മാനസികസമ്മര്‍ദ്ദത്തിന്റെ കാരണങ്ങളെ ഒരാളുടെ വ്യക്തിത്വത്തിലെ പോരായ്മകള്‍ എന്നും പുറംലോകത്തുനിന്നുള്ള പ്രശ്നങ്ങള്‍ എന്നും രണ്ടായി വേര്‍തിരിക്കാം.

Inserted
Skipped
None
Removed
None