വായനാമുറി

മാനസികാരോഗ്യത്തെയും മനശ്ശാസ്ത്രത്തെയും മനോരോഗങ്ങളെയും കുറിച്ചുള്ള ആധികാരിക ലേഖനങ്ങള്‍

ഡോ. ജയപ്രകാശന്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജ് സൈക്ക്യാട്രിവിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആണ്. ഇപ്പോള്‍ ഇന്ത്യന്‍ സൈക്ക്യാട്രിക്ക് സൊസൈറ്റി കേരള ഘടകത്തിന്‍റെ സെക്രട്ടറിയും ആണ്.

വിഷാദ രോഗം ഒരു പൊതുജനാരോഗ്യ പ്രശ്നം നമുക്ക് വിഷാദത്തെക്കുറിച്ചു സംസാരിക്കാം

വിഷാദ രോഗം
ഒരു പൊതുജനാരോഗ്യ പ്രശ്നം
നമുക്ക് വിഷാദത്തെക്കുറിച്ചു സംസാരിക്കാം
മനസിന്‍റെ പ്രശ്നങ്ങൾക്ക്  ശരീരത്തിന്‍റെ പ്രശ്നങ്ങളോളം  നാം പ്രാധാന്യം കൊടുക്കാറില്ല. എന്നാൽ മനസിന്‍റെ  കേന്ദ്രം ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും സങ്കീർണ്ണമായതുമായ അവയവമായ തലച്ചോറാണ്.  ശരീരത്തിന്‍റെ പ്രവർത്തനങ്ങളെ ആകെ തന്നെയും നിയന്ത്രിക്കുന്നത് തലച്ചോറാണ്. അതുകൊണ്ടു മനസിനെ ബാധിക്കുന്നു എന്ന് നമ്മൾ കരുതുന്ന രോഗങ്ങൾ തലച്ചോറിന്‍റെ പ്രവർത്തനത്തെയും അതിലൂടെ ശരീരത്തെ ഒന്നാകയും ബാധിക്കുന്നുണ്ട് തിരിച്ചു ശരീരത്തിന്‍റെ രോഗങ്ങൾ മനസ്സിനെയും.
Continue reading
  8090 Hits

വിഷാദ രോഗങ്ങളും ഉന്മാദ വിഷാദ രോഗങ്ങളും

വിഷാദ രോഗങ്ങളും ഉന്മാദ വിഷാദ രോഗങ്ങളും

മൂഡ്‌ ഡിസോഡര്‍ പ്രധാനമായും രണ്ടു തരത്തിലുണ്ട് - 

  1. വിഷാദ രോഗം (അഥവാ depressive disorder)
  2. ഉന്മാദ വിഷാദ രോഗം ( അഥവാ bipolar mood disorder)

ഒരാളുടെ വൈകാരിക അവസ്ഥ, അഥവാ മൂഡില്‍, അത്യാഹ്ലാദം, അതികഠിനമായ ദു:ഖം എന്നിങ്ങനെ കാര്യമായ വ്യതിയാനങ്ങള്‍ ഉണ്ടാവുന്ന അവസ്ഥ ആണ് ഉന്മാദ വിഷാദ രോഗം അഥവാ ബൈപോളാര്‍ മൂഡ്‌ ഡിസോഡര്‍. വിഷാദരോഗത്തിലാവട്ടെ അതികഠിനമായ ദു:ഖം ആണ് പ്രധാനമായും ഉണ്ടാവുന്നത്.

Continue reading
  16706 Hits