വായനാമുറി

Manasikarogyam

  • Register

EasyBlog

This is some blog description about this site

  • Home
    Home This is where you can find all the blog posts throughout the site.
  • Categories
    Categories Displays a list of categories from this blog.
  • Tags
    Tags Displays a list of tags that have been used in the blog.
  • Bloggers
    Bloggers Search for your favorite blogger from this site.
  • Team Blogs
    Team Blogs Find your favorite team blogs here.
  • Login
    Login Login form

Uncategorized

Subcategories from this category: കുട്ടികളിലെ പ്രശ്നങ്ങള്‍, ചൈല്‍ഡ്‌ സൈക്കോളജി, പേരന്റിംഗ്, പഠനം, ഉത്ക്കണ്ഠ, സ്കൂള്‍ ഫോബിയ, പഠന വൈകല്യങ്ങള്‍, എ.ഡി.എച്ച്.ഡി., ആത്മഹത്യ, ഒപ്പോസിഷനല്‍ ഡിഫയന്റ്റ്‌ ഡിസോര്‍ഡര്‍, കണ്ടക്റ്റ്‌ ഡിസോര്‍ഡര്‍, ഓട്ടിസം, അഡിക്ഷന്‍, ആല്ക്കഹോളിസം, വ്യക്തിത്വ വൈകല്യങ്ങള്‍, ബോര്‍ഡര്‍ലൈന്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍, സൈക്കോട്ടിക് അസുഖങ്ങള്‍, സ്കിസോഫ്രീനിയ, ഡല്യൂഷനല്‍ ഡിസോര്‍ഡര്‍, നിദ്രാരോഗങ്ങള്‍, ഉറക്കം, സ്ലീപ് വാക്കിങ്ങ്, ഉത്ക്കണ്ഠ രോഗങ്ങള്‍, ഒബ്സസീവ്‌ കംപല്സീവ് ഡിസോര്‍ഡര്‍, പാനിക് ഡിസോര്‍ഡര്‍, പോസിറ്റീവ് സൈക്കോളജി, മാനസിക സമ്മര്‍ദ്ദം , വ്യക്തിത്വവികസനം, സൈക്കോ- സൊമാറ്റിക്ക് മെഡിസിന്‍, അമിതവണ്ണം, പ്രമേഹം, ഡിമെന്‍ഷ്യ (മേധാക്ഷയം), അല്‍ഷിമേഴ്സ് ഡിസീസ്‌, ലൈംഗിക പ്രശ്നങ്ങള്‍, സൈക്കോതെറാപ്പി, കേരളീയ സാഹചര്യം, പലവക

നമ്മുടെ സമൂഹത്തിലെ പലയാളുകള്‍ക്കും നേരിയ മാനസികാസ്വസ്ഥതകളോ വിഷാദസ്വഭാവമോ ഒക്കെ ഉണ്ടാകും. പലപ്പോഴും അവ കാര്യമായ പ്രശ്നനങ്ങളൊന്നും ഉണ്ടാക്കുകയോ ശ്രദ്ധിക്കപ്പെടുകയോ ചെയ്യാതെ പോയേക്കാം. എന്നാല്‍ ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ ഈ മാനസികാവസ്ഥ ശക്തമാവുകയും അതു മൂലമുള്ള അസ്വാസ്ഥ്യങ്ങളില്‍ നിന്ന് രക്ഷനേടാനായി മദ്യത്തെ അഭയം പ്രാപിക്കുകയും ചെയ്യാം. മാനസിക പ്രശ്നങ്ങള്‍ മൂലം മദ്യത്തില്‍ അഭയം തേടുന്ന ഈ അവസ്ഥയെയാണ് സെക്കന്ററി ആല്‍ക്കഹോളിസം എന്ന് വിളിക്കുന്നത്. ഉറ്റവരുടെ മരണം, കടുത്ത  സാമ്പത്തിക പരാധീനതകള്‍, കുടുംബപ്രശ്നങ്ങള്‍, തൊഴില്‍പരമായ പ്രശ്നങ്ങള്‍ ഇങ്ങനെയുള്ള പല കാരണങ്ങള്‍ കൊണ്ടും ഇങ്ങനെയുള്ളവര്‍ മദ്യത്തിന്റെ പിടിയിലേക്ക് എളുപ്പം വഴുതി വീഴാറുണ്ട്. സെക്കന്ററി ആല്‍ക്കഹോളിസമാണ് പ്രൈമറി ആല്‍ക്കഹോളിസ(സോഷ്യല്‍ ഡ്രിങ്കിങ്ങ്)ത്തെക്കാള്‍ കൂടുതല്‍ അപകടം.

Hits: 1273
0

കുട്ടികളിലെ അമിതമായ ശ്രദ്ധക്കുറവും ഒരിടത്തും ഒന്നടങ്ങിയിരിക്കാത്ത ശീലവും ഒരു നിയന്ത്രണവുമില്ലാത്തതു പോലുള്ള പെരുമാറ്റങ്ങളും എ.ഡി.എച്ച്.ഡി. (അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പറാക്റ്റിവിറ്റി ഡിസോര്‍ഡര്‍) എന്ന അസുഖത്തിന്റെ ലക്ഷണങ്ങളാവാം. ഈ പ്രശ്നങ്ങള്‍ നേരിയ തോതില്‍ മിക്കവാറും കുട്ടികളിലും കണ്ടേക്കാമെങ്കിലും അവയുടെ തീവ്രത വല്ലാതെ കൂടുമ്പോള്‍ മാത്രമാണ് അവയെ എ.ഡി.എച്ച്.ഡി.യുടെ ലക്ഷണങ്ങളായി പരിഗണിക്കുന്നത്. ചില കുട്ടികള്‍ക്ക് ശ്രദ്ധക്കുറവിന്റെ മാത്രം പ്രശ്നവും, വേറെ ചിലര്‍ക്ക് പിരുപിരുപ്പും എടുത്തുചാട്ടവും മാത്രവും, ഇനിയും ചിലര്‍ക്ക് ഈ മൂന്നു ലക്ഷണങ്ങളും ഒന്നിച്ചും കാണപ്പെടാറുണ്ട്. പഠനത്തിലും കുടുംബജീവിതത്തിലും സാമൂഹ്യബന്ധങ്ങളിലും ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് ഈ രോഗം കാരണമാവാറുണ്ട്.

Hits: 967
0

പത്തുവയസ്സുകാരൻ നാലുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു...
പരീക്ഷയിൽ തോറ്റതിൽ മനം നൊന്ത് പത്താം ക്ലാസ്സ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു...
കേരളത്തിലെ സ്കൂൾവിദ്യാർത്ഥികളിൽ ശരാശരി 13 വയസിൽ മദ്യപാനശീലം ആരംഭിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു... 

സമീപകാലത്ത് പത്രമാധ്യമങ്ങളിൽ നാം വായിച്ച ചില വാർത്തകളുടെ തലക്കെട്ടുകളാണിവ. കൌമാരപ്രായക്കാരിൽ വർദ്ധിച്ചുവരുന്ന ക്രിമിനൽ വാസനകളും മാനസികപ്രശ്നങ്ങളും പൊതുസമൂഹത്തിന്റെ സവിശേഷ ശ്രദ്ധ ആകർഷിച്ചുവരികയാണ്. ആധുനിക സാങ്കേതികവിദ്യകളുടെ തള്ളിക്കയറ്റത്തില്‍പ്പെട്ട് വഴിതെറ്റിപ്പോകുന്ന കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന വിഷമത്തിലാണ് മാതാപിതാക്കളും അദ്ധ്യാപകരും.

Hits: 2729
0

പാനിക് അറ്റാക്ക് ഹാര്‍ട്ട് അറ്റാക്ക് ആണോ ?

22 വയസ്സ് പ്രായമുള്ള അവിവാഹിതയായ ശ്രീലത ഒരു സ്വകാര്യ കമ്പനിയില്‍ സ്റ്റനോഗ്രാഫര്‍ ആയി ജോലി ചെയ്യുന്നു. പ്രത്യേകിച്ച് യാതൊരു ശാരീരിക രോഗങ്ങളോ, മാനസികരോഗങ്ങളോ മറ്റ് ടെന്‍ഷനുകളോ ഇല്ലാത്ത ശ്രീലതയ്ക്ക് പെട്ടെന്നാണത് സംഭവിച്ചത്. രാവിലെ ജോലിക്ക് പോകാനായി തിരക്കുള്ള ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ശക്തമായ നെഞ്ചിടിപ്പും ശ്വാസംമുട്ടലും അനുഭവപെട്ടു. ഇപ്പോള്‍ തന്നെ മരിച്ചുപോകും എന്ന പരിഭ്രാന്തി മൂലം ശ്രീലത ഉടനെ തന്നെ ബസ്സില്‍ നിന്നിറങ്ങി ഒരു ഓട്ടോ വിളിച്ച് സമീപത്തുള്ള ആശുപത്രിയിലെ അത്യാസന്നവിഭാഗത്തില്‍ എത്തി. ഉടന്‍ തന്നെ ശ്രീലതയെ രക്തം, മൂത്രം, ബ്ളഡ്, ഷുഗര്‍, ഇ.സി.ജി എന്നിങ്ങനെ നിരവധി പരിശോധനകള്‍ക്ക് വിധേയയാക്കുകയും അതിലൊന്നും പ്രശ്നമില്ല എന്നു കാണുകയും ചെയ്തു. പ്രത്യേകിച്ച് ചികിത്സയൊന്നും ഇല്ലാതെ തന്നെ അല്പസമയങ്ങള്‍ക്കുള്ളില്‍ ശ്രീലതയുടെ പരിഭ്രമം മാറുകയും പേടിക്കാനൊന്നുമില്ല എന്ന ഡോക്ടറുടെ ആശ്വാസവാക്കുകളോടെ ശ്രീലത തിരിച്ച് ജോലിക്ക് പോകുകയും ചെയ്തു. നിര്‍ഭാഗ്യമെന്ന് പറയട്ടെ ഇത്തരത്തിലുള്ള ഭീതിജനകമായ അവസ്ഥ തുടരെത്തുടരെ ഒരു മാസത്തിനുള്ളില്‍ മൂന്നുനാല് പ്രാവശ്യം ശ്രീലതയ്ക്ക് അനുഭവപ്പെടുകയും തന്‍മൂലം പുറത്ത് ഇറങ്ങാനുള്ള പേടി മൂലം ശ്രീലതയ്ക്ക് ജോലി രാജി വെയ്ക്കേണ്ടതായും വന്നു. 

Hits: 1089

എന്റെ മകള്‍ എന്നും വെളുപ്പിന് മൂന്നരക്ക് എഴുന്നേറ്റ് പഠിച്ചു തുടങ്ങും, എന്റെ മകന്‍ നിത്യവും അര്‍ദ്ധരാത്രിവരെ പഠിക്കും എന്ന മട്ടില്‍ അഭിമാനപൂര്‍വ്വം പറയുന്ന രക്ഷിതാക്കള്‍ ധാരാളം ഉണ്ട്. കൂടുതല്‍ നേരം പഠിക്കുന്നതു വഴി പഠനം ഫലപ്രദമാക്കാമെന്ന വികലസങ്കല്പം ഈ വാക്കുകള്‍ക്കു പിന്നിലുണ്ട്. പഠനത്തിന് ഏറ്റവും കാര്യക്ഷമമായ ശൈലികള്‍ സ്വീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയേറുകയാണ്. പല രക്ഷിതാക്കളും കുട്ടികളോട് പഠിക്ക് പഠിക്ക് എന്നാവര്‍ത്തിക്കും. പക്ഷേ എങ്ങനെയാണ് പഠിക്കേണ്ടതെന്ന് പറഞ്ഞെന്ന് വരില്ല. 

അദ്ധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ ലക്ഷ്യത്തെപ്പറ്റി നാം ചിന്തിക്കണം. ലക്ഷ്യമെന്നതിന് സ്വല്പം വിശദീകരണം വേണം. നിങ്ങള്‍ എട്ടിലോ പത്തിലോ പഠിക്കുന്ന കുട്ടിയാണെന്നു കരുതുക. നിങ്ങളുടെ ദീര്‍ഘകാല ലക്ഷ്യം ഡോക്ടറോ, എഞ്ചിനീയറോ, കളക്ടറോ ആവുകയായിരിക്കും. ഈ ദീര്‍ഘകാല ലക്ഷ്യം നേടണമെങ്കില്‍ പല ഹ്രസ്വകാല ലക്ഷ്യങ്ങളും നേടി ക്രമത്തില്‍ മുന്നേറണം. ഇപ്പോള്‍ പഠിക്കുന്ന ക്ളാസില്‍ മികച്ച വിജയം കൈവരിക്കുക, അതോടൊപ്പം ദീര്‍ഘകാലം പ്രയോജനപ്പെടുന്ന ഭാഷാസാമര്‍ത്ഥ്യവും, പൊതുവിജ്ഞാനവും, വ്യക്തിത്വവൈഭവങ്ങളും നിരന്തരം ആര്‍ജ്ജിക്കുക എന്നതാണ് തത്കാല ലക്ഷ്യം. വിദ്യാര്‍ത്ഥികള്‍ വര്‍ഷാരംഭത്തില്‍ തന്നെ മൂന്നു കാര്യങ്ങല്‍ കണ്ടെത്തണം. 

Hits: 5807
0

ഇന്ത്യന്‍ സൈക്ക്യാട്രിക്ക് സൊസൈറ്റി