വായനാമുറി

Manasikarogyam

  • Register

EasyBlog

This is some blog description about this site

  • Home
    Home This is where you can find all the blog posts throughout the site.
  • Categories
    Categories Displays a list of categories from this blog.
  • Tags
    Tags Displays a list of tags that have been used in the blog.
  • Bloggers
    Bloggers Search for your favorite blogger from this site.
  • Team Blogs
    Team Blogs Find your favorite team blogs here.
  • Login
    Login Login form

Uncategorized

Subcategories from this category: കുട്ടികളിലെ പ്രശ്നങ്ങള്‍, ചൈല്‍ഡ്‌ സൈക്കോളജി, പേരന്റിംഗ്, പഠനം, ഉത്ക്കണ്ഠ, സ്കൂള്‍ ഫോബിയ, പഠന വൈകല്യങ്ങള്‍, എ.ഡി.എച്ച്.ഡി., ആത്മഹത്യ, ഒപ്പോസിഷനല്‍ ഡിഫയന്റ്റ്‌ ഡിസോര്‍ഡര്‍, കണ്ടക്റ്റ്‌ ഡിസോര്‍ഡര്‍, ഓട്ടിസം, അഡിക്ഷന്‍, ആല്ക്കഹോളിസം, വ്യക്തിത്വ വൈകല്യങ്ങള്‍, ബോര്‍ഡര്‍ലൈന്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍, സൈക്കോട്ടിക് അസുഖങ്ങള്‍, സ്കിസോഫ്രീനിയ, ഡല്യൂഷനല്‍ ഡിസോര്‍ഡര്‍, നിദ്രാരോഗങ്ങള്‍, ഉറക്കം, സ്ലീപ് വാക്കിങ്ങ്, ഉത്ക്കണ്ഠ രോഗങ്ങള്‍, ഒബ്സസീവ്‌ കംപല്സീവ് ഡിസോര്‍ഡര്‍, പാനിക് ഡിസോര്‍ഡര്‍, പോസിറ്റീവ് സൈക്കോളജി, മാനസിക സമ്മര്‍ദ്ദം , വ്യക്തിത്വവികസനം, സൈക്കോ- സൊമാറ്റിക്ക് മെഡിസിന്‍, അമിതവണ്ണം, പ്രമേഹം, ഡിമെന്‍ഷ്യ (മേധാക്ഷയം), അല്‍ഷിമേഴ്സ് ഡിസീസ്‌, ലൈംഗിക പ്രശ്നങ്ങള്‍, സൈക്കോതെറാപ്പി, കേരളീയ സാഹചര്യം, പലവക

ഏകദേശം ഒരു വർഷം മുമ്പ് ഒരു മദ്ധ്യാഹ്നത്തിലാണു 22 - കാരിയായ സന്ധ്യയേയും കൂട്ടി അവളുടെ മാതാപിതാക്കൾ എന്നെ കാണാൻ വന്നത്. സർക്കാർ ഉദ്യോഗസ്ഥനായ സന്ധ്യയുടെ പിതാവിന്റെ മുഖത്ത് നിരാശ നിഴലിച്ചിരുന്നു. ''സാറേ ഇവളെക്കൊണ്ടു ഞങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. ചെറിയ പ്രായം മുതലേ ഭയങ്കര വാശിക്കാരിയായിരുന്നു. പ്രായമാകുമ്പോൾ മാറുമെന്നു കരുതി. പക്ഷേ പ്രായം കൂടുന്നതനുസരിച്ച് പ്രശ്നം വഷളാവുന്നു. നമ്മൾ എന്തു പറഞ്ഞാലും ഭയങ്കര ദേഷ്യമാണ്. ദേഷ്യം വന്നാൽ പിന്നെ കൈയിൽ കിട്ടുന്നതെന്തും വലിച്ചെറിയും.

Hits: 1377

കേരളം മദ്യത്തിന്റെ സ്വന്തം നാടായി മാറിയിട്ട് കാലമേറെയായി. മൂന്ന് കോടി മുപ്പത്തിനാല് ലക്ഷം ജനസംഖ്യയുളള കേരളത്തില്‍ ഏകദേശം ഒരു കോടിയോളം സ്ഥിര മദ്യപാനികളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. മദ്യപാനത്തിന്റെ ആളോഹരി വിഹിതം പഞ്ചാബില്‍ 7.9 ലിറ്ററാണെങ്കില്‍ കേരളത്തില്‍ 8.3 ലിറ്ററാണ്. ഒരു കൊല്ലം കേരളം കുടിച്ചുതീര്‍ക്കുന്ന മദ്യത്തിന്റെ അളവ് ഏകദേശം 26 കോടി ലിറ്ററാണ്. 

കേരളീയര്‍ മദ്യപാനം ആരംഭിക്കുന്ന ശരാശരി പ്രായം 13 വയസ്സാണെന്ന് സര്‍വ്വേകള്‍ സൂചിപ്പിക്കുന്നു. യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നീ വിഭാഗങ്ങള്‍ കടന്ന് മദ്യം സ്ത്രീകളിലേക്കും വ്യാപിച്ചു എന്നതാണ് നടുക്കുന്ന വസ്തുത. മദ്യാസക്തി വൈദ്യശാസ്ത്രപരമായും മന:ശാസ്ത്രപരമായും ചികിത്സ ആവശ്യമുളള ഒരു രോഗമാണ്. ലോകാരോഗ്യസംഘടനയുടെ നിര്‍വ്വചനം അനുസരിച്ച് മദ്യപാനം ഒരുവന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നുവെങ്കില്‍, തൊഴില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെങ്കില്‍, സാമ്പത്തിക തകര്‍ച്ച ഉണ്ടാക്കുന്നുവെങ്കില്‍, സാമൂഹ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെങ്കില്‍, തുടര്‍ന്നും അയാള്‍ മദ്യം ഉപയോഗിക്കുന്നുവെങ്കില്‍ അയാളൊരു മദ്യപാന രോഗിയാണ്. 

Hits: 2844
0

പ്രായമേറുന്ന ജനസമൂഹത്തോടൊപ്പം വാര്‍ദ്ധക്യരോഗങ്ങളുടെ സഹജവര്‍ദ്ധനയും പ്രതീക്ഷിക്കാം. വാര്‍ദ്ധക്യ സംബന്ധമായ രോഗാവസ്ഥകളില്‍ ഏറ്റവും പ്രധാനമാണ് അല്‍ഷിമേഴ്സ് ഡിമന്‍ഷ്യ അഥവാ മേധാക്ഷയം. മറവിരോഗം എന്നാണ് ഇതിനെ സാധാരണക്കാര്‍ വിളിക്കുന്നത്. ഓരോ ഏഴ് സെക്കന്റിലും ഒരു അല്‍ഷിമേഴ്സ് രോഗി ഉണ്ടാകുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ലോകജനസംഖ്യയില്‍ 24 കോടി ജനങ്ങള്‍ അല്‍ഷിമേഴ്സ് രോഗത്താല്‍ ബുദ്ധിമുട്ടുന്നു. ഇന്ത്യയില്‍ 3.7 കോടി ജനങ്ങളാണ് അല്‍ഷിമേഴ്സ്  രോഗബാധിത രോഗബാധിതര്‍ . 2030 ആകുമ്പോള്‍ രോഗബാധിതര്‍ ഭാരതത്തില്‍ 7.6 കോടിയാകുമെന്നും പഠനങ്ങള്‍ പറയുന്നു. 

Hits: 3419
0

ദേശീയ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി ഒമ്പതാം പദ്ധതിയില്‍ തിരുവനന്തപുരമടക്കമുള്ള ഇന്ത്യയിലെ 27 ജില്ലകളില്‍ ഭാഗികമായി തുടക്കമിട്ട ജില്ലാ മാനസികാരോഗ്യ പദ്ധതി (District Mental Health Programme) പത്താം പദ്ധതിയോടെ പതിനൊന്ന് ജില്ലകള്‍ക്ക് കൂടി ബാധകമാക്കിയിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ കേരളത്തില്‍ നിന്നും ഇടുക്കി, കണ്ണൂര്‍ ജില്ലകളെയാണ് ഉള്‍പ്പെടുത്തിയിരുന്നതെങ്കിലും പിന്നീട് വയനാട് ജില്ല കൂടി പ്രത്യേകമായി ഉള്‍പ്പെടുത്തുകയായിരുന്നു.

Hits: 688
0

ഉറങ്ങിത്തുടങ്ങിയ ഒരു വ്യക്തി പൂര്‍ണമായി ഉണരാതെ കിടക്കയില്‍ നിന്നെഴുന്നേറ്റ് ചലിക്കാന്‍ തുടങ്ങുന്നതിനെയാണ് സ്ലീപ് വാക്കിങ്ങ് എന്നു പറയുന്നത്. ലോകാരോഗ്യസംഘടനയുടെ നിര്‍വചനപ്രകാരം സ്ലീപ് വാക്കിങ്ങ് എന്ന രോഗത്തിന്റെ ലക്ഷണങ്ങള്‍ ഇവയാണ്:

  1. ഉറക്കത്തിനിടയില്‍ തുടര്‍ച്ചയായി കിടക്കവിട്ടെഴുന്നേല്‍ക്കുന്നതും കുറച്ചുദൂരമെങ്കിലും നടക്കുന്നതും ആണ് പ്രധാന ലക്ഷണം.

  2. അസുഖം പ്രത്യക്ഷപ്പെടുന്ന അവസരങ്ങളില്‍ നിര്‍വികാരമായ തുറിച്ചുനോട്ടം, ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ബുദ്ധിമുട്ട് എന്നീ ലക്ഷണങ്ങള്‍ ഉണ്ടായിരിക്കും. ഈ സമയത്ത് രോഗിയെ ഉണര്‍ത്തിയെടുക്കാന്‍ പ്രയാസമായിരിക്കും.

  3. ഉറക്കമുണര്‍ന്നു കഴിഞ്ഞാല്‍ (സ്ലീപ് വാക്കിങ്ങിനിടയിലാണെങ്കിലും അടുത്ത പ്രഭാതത്തിലാണെങ്കിലും) നടന്ന സംഭവങ്ങളെക്കുറിച്ച് രോഗിക്ക് ഓര്‍മയുണ്ടാവില്ല.

Hits: 874
0

ഇന്ത്യന്‍ സൈക്ക്യാട്രിക്ക് സൊസൈറ്റി