സ്ക്കൂള്‍ ഫോബിയ, സ്ക്കൂളില്‍ പോകാനുളള മടി എന്നീ വാക്കുകള്‍ ചില കുട്ടികളില്‍ കണ്ടുവരുന്ന യുക്തിരഹിതവും സ്ഥിരവുമായ സ്ക്കൂള്‍ പേടിയെ സൂചിപ്പിക്കുന്നു. അഡ്‌ലൈഡ് ജോണ്‍സണ്‍ 1941-ല്‍ ഈ പ്രശ്നത്തെക്കുറിച്ച് വിശദീകരിച്ചതിനുശേഷം നിരവധി പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇക്കൂട്ടരെയും പഠിക്കാന്‍ താല്‍പ്പര്യമില്ലാതെ പഠനമുപേക്ഷിച്ചുപോകുന്നവരെയും ഒരേ ഗണത്തില്‍പെടുത്താനാകില്ല. പഠനമുപേക്ഷിച്ചു പോകുന്നവരെ അവരുടെ വഴിക്കു വിടാമെങ്കിലും സ്ക്കൂള്‍ ഫോബിയക്കാരെ രക്ഷിതാക്കളും മറ്റും നല്ലവണ്ണം ശ്രദ്ധിക്കണം. കാരണം ഇവര്‍ മിക്കപ്പോഴും ആകാംക്ഷാഭരിതരും പെട്ടെന്ന് വികാരങ്ങള്‍ക്ക് അടിമപ്പെടുന്നവരുമായിരിക്കും. സ്ക്കൂള്‍ ഫോബിയയുളള കുട്ടികള്‍ സ്ക്കൂളില്‍ പോകുന്നതിനെപ്പറ്റി ചിന്തിക്കുമ്പോള്‍തന്നെ പരിഭ്രാന്തിയും ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിക്കാറുണ്ട്.

ഏകദേശം 10-12% സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിത്തത്തില്‍ പല തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പഠനത്തില്‍ മോശമായ പ്രകടനം കാഴ്ചവെയ്ക്കുന്ന ഇവരെല്ലാം 'മണ്ടന്‍മാര'ല്ല. ചിലരെങ്കിലും അതിബുദ്ധിമാന്മാരാകും. പക്ഷേ എത്ര ശ്രമിച്ചാലും ഇവര്‍ക്ക് നല്ല മാര്‍ക്ക് കിട്ടില്ല. ഇവര്‍ മടിയന്മാരെന്നും, ശ്രദ്ധയില്ലാത്തവരെന്നും, ബുദ്ധിയില്ലാത്തവരെന്നും മുദ്രകുത്തപ്പെടും. മിക്ക കുട്ടികളും അച്ഛനമ്മമാരുടെ അംഗീകാരം ആഗ്രഹിക്കുന്നവരാണ്. ഇവരുടെ കുറഞ്ഞ മാര്‍ക്കും പഠനത്തിലെ പിന്നോക്കാവസ്ഥയും മറ്റു ചില പ്രശ്നങ്ങളുടെ ബഹിര്‍സ്ഫുരണമാകാം. ഇവ യഥാസമയം കണ്ടുപിടിക്കുകയും ശാസ്ത്രീയമായി വിശകലനം ചെയ്ത് ചികിത്സിക്കുകയും ചെയ്താല്‍ കുട്ടികളുടെ പഠനപ്രശ്നങ്ങള്‍ പലതും പരിഹരിക്കുവാന്‍ കഴിയും. പഠനത്തിലെ ഇത്തരം പ്രശ്നങ്ങള്‍ മൂന്നോ നാലോ ക്ളാസ്സുകളില്‍ എത്തുമ്പോഴാണ് പലപ്പോഴും വ്യക്തമാകാറുള്ളത്. ചിലപ്പോള്‍ വിദ്യാഭ്യാസം തുടങ്ങുമ്പോള്‍ത്തന്നെയും കണ്ടെന്നുവരാം. ഇതിന് പലകാരണങ്ങളുണ്ട്.
ഒരു വ്യക്തിയെയോ ഒരുകൂട്ടം വ്യക്തികളെയോ നിര്‍ബന്ധിച്ചോ നിരന്തരം പ്രേരിപ്പിച്ചോ നടത്തുന്ന ലൈംഗിക പ്രവൃത്തികളെല്ലാം ലൈംഗിക പീഢനങ്ങളുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നു. പ്രായം കൂടുതലുളള ഒരു വ്യക്തി തനിക്ക് സംതൃപ്തി ലഭിക്കുന്ന വിധത്തില്‍ തന്നെക്കാള്‍ പ്രായം കുറഞ്ഞ ഒരു വ്യക്തിയുമായി വിവിധ ലൈംഗികകേളികളില്‍ ഏര്‍പ്പെടുന്നതിനെ ലൈംഗിക പീഢനമായി കണക്കാക്കാം. ബലാത്സംഗം, മോശമായ രീതിയിലുളള ശരീരസ്പര്‍ശം, ലൈംഗികാവയവങ്ങളുടെ പ്രദര്‍ശനം, ശാരീരികോപദ്രവം, മോശമായ ഭാഷാപ്രയോഗം എന്നിവയെല്ലാം ലൈംഗിക പീഢനങ്ങളില്‍പ്പെടുന്നു. കുട്ടികളെ ഉപയോഗിച്ച് അശ്ളീല സിനിമകളും ചിത്രങ്ങളും നിര്‍മ്മിക്കുന്നതും ലൈംഗിക പീഢനമാണ്.
എന്റെ മകള്‍ എന്നും വെളുപ്പിന് മൂന്നരക്ക് എഴുന്നേറ്റ് പഠിച്ചു തുടങ്ങും, എന്റെ മകന്‍ നിത്യവും അര്‍ദ്ധരാത്രിവരെ പഠിക്കും എന്ന മട്ടില്‍ അഭിമാനപൂര്‍വ്വം പറയുന്ന രക്ഷിതാക്കള്‍ ധാരാളം ഉണ്ട്. കൂടുതല്‍ നേരം പഠിക്കുന്നതു വഴി പഠനം ഫലപ്രദമാക്കാമെന്ന വികലസങ്കല്പം ഈ വാക്കുകള്‍ക്കു പിന്നിലുണ്ട്. പഠനത്തിന് ഏറ്റവും കാര്യക്ഷമമായ ശൈലികള്‍ സ്വീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയേറുകയാണ്. പല രക്ഷിതാക്കളും കുട്ടികളോട് പഠിക്ക് പഠിക്ക് എന്നാവര്‍ത്തിക്കും. പക്ഷേ എങ്ങനെയാണ് പഠിക്കേണ്ടതെന്ന് പറഞ്ഞെന്ന് വരില്ല.
കേരളം മദ്യത്തിന്റെ സ്വന്തം നാടായി മാറിയിട്ട് കാലമേറെയായി. മൂന്ന് കോടി മുപ്പത്തിനാല് ലക്ഷം ജനസംഖ്യയുളള കേരളത്തില്‍ ഏകദേശം ഒരു കോടിയോളം സ്ഥിര മദ്യപാനികളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. മദ്യപാനത്തിന്റെ ആളോഹരി വിഹിതം പഞ്ചാബില്‍ 7.9 ലിറ്ററാണെങ്കില്‍ കേരളത്തില്‍ 8.3 ലിറ്ററാണ്. ഒരു കൊല്ലം കേരളം കുടിച്ചുതീര്‍ക്കുന്ന മദ്യത്തിന്റെ അളവ് ഏകദേശം 26 കോടി ലിറ്ററാണ്.
പ്രായമേറുന്ന ജനസമൂഹത്തോടൊപ്പം വാര്‍ദ്ധക്യരോഗങ്ങളുടെ സഹജവര്‍ദ്ധനയും പ്രതീക്ഷിക്കാം. വാര്‍ദ്ധക്യ സംബന്ധമായ രോഗാവസ്ഥകളില്‍ ഏറ്റവും പ്രധാനമാണ് അല്‍ഷിമേഴ്സ് ഡിമന്‍ഷ്യ അഥവാ മേധാക്ഷയം. മറവിരോഗം എന്നാണ് ഇതിനെ സാധാരണക്കാര്‍ വിളിക്കുന്നത്. ഓരോ ഏഴ് സെക്കന്റിലും ഒരു അല്‍ഷിമേഴ്സ് രോഗി ഉണ്ടാകുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ലോകജനസംഖ്യയില്‍ 24 കോടി ജനങ്ങള്‍ അല്‍ഷിമേഴ്സ് രോഗത്താല്‍ ബുദ്ധിമുട്ടുന്നു. ഇന്ത്യയില്‍ 3.7 കോടി ജനങ്ങളാണ് അല്‍ഷിമേഴ്സ് രോഗബാധിത രോഗബാധിതര്‍ . 2030 ആകുമ്പോള്‍ രോഗബാധിതര്‍ ഭാരതത്തില്‍ 7.6 കോടിയാകുമെന്നും പഠനങ്ങള്‍ പറയുന്നു.
ഒരു വ്യക്തിയുടെ സ്വഭാവത്തെയും വിചാരവികാരങ്ങളെയും മൊത്തത്തില്‍ ബാധിക്കുന്ന രോഗാവസ്ഥയാണ് സ്കിസോഫ്രീനിയ (schizophrenia). ആ അവസ്ഥയില്‍ വ്യക്തികള്‍ക്ക് യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാനും യുക്തിപൂര്‍വ്വം ചിന്തിക്കാനും ശരിയായ രീതിയില്‍ പെരുമാറാനും വികാരപ്രകടനങ്ങള്‍ നടത്താനുമൊക്കെ പ്രയാസമനുഭവപ്പെടും. സ്കിസോഫ്രീനിയ രോഗികള്‍ക്ക് ഇല്ലാത്ത കാര്യങ്ങള്‍ കാണുന്നതായും തങ്ങളുടെ ശരീരത്തിനുള്ളില്‍ നിന്നും ആരോ പറയുന്നതായുമൊക്കെ തോന്നും.

Inserted
Skipped
None
Removed
None