വായനാമുറി

മാനസികാരോഗ്യത്തെയും മനശ്ശാസ്ത്രത്തെയും മനോരോഗങ്ങളെയും കുറിച്ചുള്ള ആധികാരിക ലേഖനങ്ങള്‍

ഡോ.സ്മിത. സി.എ. തൃശൂര്‍ ഗവര്‍മെന്‍റ് മെഡിക്കല്‍കോളേജില്‍ നിന്ന് എം.ബി.ബി.സും കോഴിക്കോട് ഗവര്‍മെന്‍റ് മെഡിക്കല്‍കോളേജില്‍ നിന്ന് സൈക്ക്യാട്രിയില്‍ എം.ഡി.യും നേടി. ഇപ്പോള്‍ കോഴിക്കോട് ഗവര്‍മെന്‍റ് മെഡിക്കല്‍കോളേജ് സൈക്ക്യാട്രി വിഭാഗത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസറായി ജോലിചെയ്യുന്നു. കേരള ജേണല്‍ ഓഫ് സൈക്ക്യാടിയുടെ അസിസ്റ്റന്‍റ് എഡിറ്ററുമാണ്. 

മനസ്സറിഞ്ഞൂട്ടാം കുരുന്നുരുളകൾ

മനസ്സറിഞ്ഞൂട്ടാം കുരുന്നുരുളകൾ

അമ്പിളിമാമനെ കാണിച്ചുകൊടുത്ത് കുഞ്ഞിനെ സ്നേഹത്തോടെയൂട്ടുന്ന അമ്മ. പാല്‍പ്പുഞ്ചിരിയോടെ അതു മുഴുവനും കഴിക്കുന്ന കുഞ്ഞ് —കുട്ടികള്‍ക്ക്  ആഹാരം കൊടുക്കുന്നതിനെപ്പറ്റി പലരുടെയും മനസ്സിലുള്ള ഒരു സ്വപ്നചിത്രമാണിത്. എന്നാല്‍ യാഥാര്‍ഥ്യം ഇതില്‍നിന്ന് എത്രയോ ദൂരെയാണെന്ന് അനുഭവസ്ഥര്‍ സമ്മതിച്ചുതരും. അടിയും ഇടിയും കരച്ചിലും ബഹളവുമായാണ് പലപ്പോഴും നമ്മുടെ കുട്ടികള്‍ ആഹാരം കഴിക്കാറ്. കുഞ്ഞിനെന്തു നല്‍കണം, എപ്പോൾ, എത്ര അളവിൽ നല്‍കണം എന്നൊക്കെയുള്ള കാര്യങ്ങളിൽ മിക്ക രക്ഷിതാക്കളും ആകുലരുമാണ്. ഈ അവസ്ഥകള്‍ക്കുള്ള പരിഹാരമാർഗ്ഗങ്ങള്‍ തിരിച്ചറിയാൻ ശ്രമിക്കുകയാണിവിടെ. 

Continue reading
  8816 Hits