വായനാമുറി

മാനസികാരോഗ്യത്തെയും മനശ്ശാസ്ത്രത്തെയും മനോരോഗങ്ങളെയും കുറിച്ചുള്ള ആധികാരിക ലേഖനങ്ങള്‍

മദ്യപാനവും ആരോഗ്യപ്രശ്നങ്ങളും

മദ്യപാനവും ആരോഗ്യപ്രശ്നങ്ങളും

കേരളം മദ്യത്തിന്റെ സ്വന്തം നാടായി മാറിയിട്ട് കാലമേറെയായി. മൂന്ന് കോടി മുപ്പത്തിനാല് ലക്ഷം ജനസംഖ്യയുളള കേരളത്തില്‍ ഏകദേശം ഒരു കോടിയോളം സ്ഥിര മദ്യപാനികളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. മദ്യപാനത്തിന്റെ ആളോഹരി വിഹിതം പഞ്ചാബില്‍ 7.9 ലിറ്ററാണെങ്കില്‍ കേരളത്തില്‍ 8.3 ലിറ്ററാണ്. ഒരു കൊല്ലം കേരളം കുടിച്ചുതീര്‍ക്കുന്ന മദ്യത്തിന്റെ അളവ് ഏകദേശം 26 കോടി ലിറ്ററാണ്. 

കേരളീയര്‍ മദ്യപാനം ആരംഭിക്കുന്ന ശരാശരി പ്രായം 13 വയസ്സാണെന്ന് സര്‍വ്വേകള്‍ സൂചിപ്പിക്കുന്നു. യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നീ വിഭാഗങ്ങള്‍ കടന്ന് മദ്യം സ്ത്രീകളിലേക്കും വ്യാപിച്ചു എന്നതാണ് നടുക്കുന്ന വസ്തുത. മദ്യാസക്തി വൈദ്യശാസ്ത്രപരമായും മന:ശാസ്ത്രപരമായും ചികിത്സ ആവശ്യമുളള ഒരു രോഗമാണ്. ലോകാരോഗ്യസംഘടനയുടെ നിര്‍വ്വചനം അനുസരിച്ച് മദ്യപാനം ഒരുവന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നുവെങ്കില്‍, തൊഴില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെങ്കില്‍, സാമ്പത്തിക തകര്‍ച്ച ഉണ്ടാക്കുന്നുവെങ്കില്‍, സാമൂഹ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെങ്കില്‍, തുടര്‍ന്നും അയാള്‍ മദ്യം ഉപയോഗിക്കുന്നുവെങ്കില്‍ അയാളൊരു മദ്യപാന രോഗിയാണ്.

Continue reading
  26421 Hits

മദ്യം മനസ്സ് കലക്കുമ്പോള്‍

മദ്യം മനസ്സ് കലക്കുമ്പോള്‍

നമ്മുടെ സമൂഹത്തിലെ പലയാളുകള്‍ക്കും നേരിയ മാനസികാസ്വസ്ഥതകളോ വിഷാദസ്വഭാവമോ ഒക്കെ ഉണ്ടാകും. പലപ്പോഴും അവ കാര്യമായ പ്രശ്നനങ്ങളൊന്നും ഉണ്ടാക്കുകയോ ശ്രദ്ധിക്കപ്പെടുകയോ ചെയ്യാതെ പോയേക്കാം. എന്നാല്‍ ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ ഈ മാനസികാവസ്ഥ ശക്തമാവുകയും അതു മൂലമുള്ള അസ്വാസ്ഥ്യങ്ങളില്‍ നിന്ന് രക്ഷനേടാനായി മദ്യത്തെ അഭയം പ്രാപിക്കുകയും ചെയ്യാം. മാനസിക പ്രശ്നങ്ങള്‍ മൂലം മദ്യത്തില്‍ അഭയം തേടുന്ന ഈ അവസ്ഥയെയാണ് സെക്കന്ററി ആല്‍ക്കഹോളിസം എന്ന് വിളിക്കുന്നത്. ഉറ്റവരുടെ മരണം, കടുത്ത  സാമ്പത്തിക പരാധീനതകള്‍, കുടുംബപ്രശ്നങ്ങള്‍, തൊഴില്‍പരമായ പ്രശ്നങ്ങള്‍ ഇങ്ങനെയുള്ള പല കാരണങ്ങള്‍ കൊണ്ടും ഇങ്ങനെയുള്ളവര്‍ മദ്യത്തിന്റെ പിടിയിലേക്ക് എളുപ്പം വഴുതി വീഴാറുണ്ട്. സെക്കന്ററി ആല്‍ക്കഹോളിസമാണ് പ്രൈമറി ആല്‍ക്കഹോളിസ(സോഷ്യല്‍ ഡ്രിങ്കിങ്ങ്)ത്തെക്കാള്‍ കൂടുതല്‍ അപകടം. ഇവര്‍ക്ക് അടിസ്ഥാനപരമായിത്തന്നെ ഉണ്ടായിരുന്ന മാനസികപ്രശ്നം  ഗൌരവമേറിയ മാ‍നസികരോഗമായിത്തീരും എന്നതാണ് കാരണം. സെക്കന്ററി ആല്‍ക്കഹോളിസത്തിന്റെ ഫലമായി ഉണ്ടാകാറുള്ള ചില സാധാരണ മാനസികപ്രശ്നങ്ങള്‍ ഇവയാണ് -

Continue reading
  7473 Hits