കുട്ടികളിലെ അമിതമായ ശ്രദ്ധക്കുറവും ഒരിടത്തും ഒന്നടങ്ങിയിരിക്കാത്ത ശീലവും ഒരു നിയന്ത്രണവുമില്ലാത്തതു പോലുള്ള പെരുമാറ്റങ്ങളും എ.ഡി.എച്ച്.ഡി. (അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പറാക്റ്റിവിറ്റി ഡിസോര്‍ഡര്‍) എന്ന അസുഖത്തിന്റെ ലക്ഷണങ്ങളാവാം. ഈ പ്രശ്നങ്ങള്‍ നേരിയ തോതില്‍ മിക്കവാറും കുട്ടികളിലും കണ്ടേക്കാമെങ്കിലും അവയുടെ തീവ്രത വല്ലാതെ കൂടുമ്പോള്‍ മാത്രമാണ് അവയെ എ.ഡി.എച്ച്.ഡി.യുടെ ലക്ഷണങ്ങളായി പരിഗണിക്കുന്നത്. ചില കുട്ടികള്‍ക്ക് ശ്രദ്ധക്കുറവിന്റെ മാത്രം പ്രശ്നവും, വേറെ ചിലര്‍ക്ക് പിരുപിരുപ്പും എടുത്തുചാട്ടവും മാത്രവും, ഇനിയും ചിലര്‍ക്ക് ഈ മൂന്നു ലക്ഷണങ്ങളും ഒന്നിച്ചും കാണപ്പെടാറുണ്ട്. പഠനത്തിലും കുടുംബജീവിതത്തിലും സാമൂഹ്യബന്ധങ്ങളിലും ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് ഈ രോഗം കാരണമാവാറുണ്ട്.

പത്തുവയസ്സുകാരൻ നാലുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു...
എന്റെ മകള്‍ എന്നും വെളുപ്പിന് മൂന്നരക്ക് എഴുന്നേറ്റ് പഠിച്ചു തുടങ്ങും, എന്റെ മകന്‍ നിത്യവും അര്‍ദ്ധരാത്രിവരെ പഠിക്കും എന്ന മട്ടില്‍ അഭിമാനപൂര്‍വ്വം പറയുന്ന രക്ഷിതാക്കള്‍ ധാരാളം ഉണ്ട്. കൂടുതല്‍ നേരം പഠിക്കുന്നതു വഴി പഠനം ഫലപ്രദമാക്കാമെന്ന വികലസങ്കല്പം ഈ വാക്കുകള്‍ക്കു പിന്നിലുണ്ട്. പഠനത്തിന് ഏറ്റവും കാര്യക്ഷമമായ ശൈലികള്‍ സ്വീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയേറുകയാണ്. പല രക്ഷിതാക്കളും കുട്ടികളോട് പഠിക്ക് പഠിക്ക് എന്നാവര്‍ത്തിക്കും. പക്ഷേ എങ്ങനെയാണ് പഠിക്കേണ്ടതെന്ന് പറഞ്ഞെന്ന് വരില്ല.
ഏകദേശം ഒരു വർഷം മുമ്പ് ഒരു മദ്ധ്യാഹ്നത്തിലാണു 22 - കാരിയായ സന്ധ്യയേയും കൂട്ടി അവളുടെ മാതാപിതാക്കൾ എന്നെ കാണാൻ വന്നത്. സർക്കാർ ഉദ്യോഗസ്ഥനായ സന്ധ്യയുടെ പിതാവിന്റെ മുഖത്ത് നിരാശ നിഴലിച്ചിരുന്നു. ''സാറേ ഇവളെക്കൊണ്ടു ഞങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. ചെറിയ പ്രായം മുതലേ ഭയങ്കര വാശിക്കാരിയായിരുന്നു. പ്രായമാകുമ്പോൾ മാറുമെന്നു കരുതി. പക്ഷേ പ്രായം കൂടുന്നതനുസരിച്ച് പ്രശ്നം വഷളാവുന്നു. നമ്മൾ എന്തു പറഞ്ഞാലും ഭയങ്കര ദേഷ്യമാണ്. ദേഷ്യം വന്നാൽ പിന്നെ കൈയിൽ കിട്ടുന്നതെന്തും വലിച്ചെറിയും.
കേരളം മദ്യത്തിന്റെ സ്വന്തം നാടായി മാറിയിട്ട് കാലമേറെയായി. മൂന്ന് കോടി മുപ്പത്തിനാല് ലക്ഷം ജനസംഖ്യയുളള കേരളത്തില്‍ ഏകദേശം ഒരു കോടിയോളം സ്ഥിര മദ്യപാനികളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. മദ്യപാനത്തിന്റെ ആളോഹരി വിഹിതം പഞ്ചാബില്‍ 7.9 ലിറ്ററാണെങ്കില്‍ കേരളത്തില്‍ 8.3 ലിറ്ററാണ്. ഒരു കൊല്ലം കേരളം കുടിച്ചുതീര്‍ക്കുന്ന മദ്യത്തിന്റെ അളവ് ഏകദേശം 26 കോടി ലിറ്ററാണ്.
പ്രായമേറുന്ന ജനസമൂഹത്തോടൊപ്പം വാര്‍ദ്ധക്യരോഗങ്ങളുടെ സഹജവര്‍ദ്ധനയും പ്രതീക്ഷിക്കാം. വാര്‍ദ്ധക്യ സംബന്ധമായ രോഗാവസ്ഥകളില്‍ ഏറ്റവും പ്രധാനമാണ് അല്‍ഷിമേഴ്സ് ഡിമന്‍ഷ്യ അഥവാ മേധാക്ഷയം. മറവിരോഗം എന്നാണ് ഇതിനെ സാധാരണക്കാര്‍ വിളിക്കുന്നത്. ഓരോ ഏഴ് സെക്കന്റിലും ഒരു അല്‍ഷിമേഴ്സ് രോഗി ഉണ്ടാകുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ലോകജനസംഖ്യയില്‍ 24 കോടി ജനങ്ങള്‍ അല്‍ഷിമേഴ്സ് രോഗത്താല്‍ ബുദ്ധിമുട്ടുന്നു. ഇന്ത്യയില്‍ 3.7 കോടി ജനങ്ങളാണ് അല്‍ഷിമേഴ്സ് രോഗബാധിത രോഗബാധിതര്‍ . 2030 ആകുമ്പോള്‍ രോഗബാധിതര്‍ ഭാരതത്തില്‍ 7.6 കോടിയാകുമെന്നും പഠനങ്ങള്‍ പറയുന്നു.
ദേശീയ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി ഒമ്പതാം പദ്ധതിയില്‍ തിരുവനന്തപുരമടക്കമുള്ള ഇന്ത്യയിലെ 27 ജില്ലകളില്‍ ഭാഗികമായി തുടക്കമിട്ട ജില്ലാ മാനസികാരോഗ്യ പദ്ധതി (District Mental Health Programme) പത്താം പദ്ധതിയോടെ പതിനൊന്ന് ജില്ലകള്‍ക്ക് കൂടി ബാധകമാക്കിയിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ കേരളത്തില്‍ നിന്നും ഇടുക്കി, കണ്ണൂര്‍ ജില്ലകളെയാണ് ഉള്‍പ്പെടുത്തിയിരുന്നതെങ്കിലും പിന്നീട് വയനാട് ജില്ല കൂടി പ്രത്യേകമായി ഉള്‍പ്പെടുത്തുകയായിരുന്നു.
ഉറങ്ങിത്തുടങ്ങിയ ഒരു വ്യക്തി പൂര്‍ണമായി ഉണരാതെ കിടക്കയില്‍ നിന്നെഴുന്നേറ്റ് ചലിക്കാന്‍ തുടങ്ങുന്നതിനെയാണ് സ്ലീപ് വാക്കിങ്ങ് എന്നു പറയുന്നത്. ലോകാരോഗ്യസംഘടനയുടെ നിര്‍വചനപ്രകാരം സ്ലീപ് വാക്കിങ്ങ് എന്ന രോഗത്തിന്റെ ലക്ഷണങ്ങള്‍ ഇവയാണ്:
ദുർമേദസുള്ള ഒരു വ്യക്തിയുടെ മാനസികാവസ്ഥയിൽ ഓരോ പ്രായത്തിലുണ്ടാകുന്ന ചില അനാരോഗ്യകരമായ വ്യതിയാനങ്ങൾ ദുർമേദസ്സിന് കാരണമായ ചില ശീലങ്ങൾക്ക് വഴി വച്ചേക്കാം. ജനിതക ഘടകങ്ങളോടൊപ്പം ബാല്യകാലത്തിലെ ശീലങ്ങളും ദുരനുഭവങ്ങളും വൈകാരിക വിക്ഷുബ്ധാവസ്ഥകളും ഈയവസ്ഥയ്ക്ക് കാരണമാകാം. അമിത വണ്ണമുള്ളവർക്ക് പലതരത്തിലുള്ള മാനസികരോഗാവസ്ഥകളാണുണ്ടാകുന്നത്. ശാരീരികാരോഗ്യം കൂടുതൽ വഷളാകാനും കാരണമാകാറുമുണ്ട്.
ആല്‍ക്കഹോള്‍ ഡിപ്പെന്‍ഡന്‍സ് ഉള്ളവര്‍ കുറച്ചുനാളത്തേക്ക് മദ്യപാനം നിര്‍ത്തിയതിനു ശേഷം വീണ്ടും സ്ഥിരമായി മദ്യം ഉപയോഗിക്കാന്‍ തുടങ്ങുന്നതിനെയാണ് റിലാപ്സ് എന്നു വിളിക്കുന്നത്. മദ്യപാനം നിര്‍ത്തി ആദ്യത്തെ മൂന്നുനാലു മാസങ്ങളിലാണ് റിലാപ്സിന് ഏറ്റവുമധികം സാദ്ധ്യതയുള്ളത്. ഒറ്റ നോട്ടത്തില്‍ ഒരു ദിവസം ഓര്‍ക്കാപ്പുറത്ത് രോഗി മദ്യപാനത്തിലേക്ക് വഴുതിയതാണെന്ന് തോന്നാമെങ്കിലും, പലപ്പോഴും ഘട്ടംഘട്ടമായാണ് റിലാപ്സ് സംഭവിക്കുന്നത്. റിലാപ്സില്‍ ചെന്നവസാനിക്കുന്ന സംഭവപരമ്പരകളുടെ തുടക്കമാവാറുള്ള ചില ലക്ഷണങ്ങള്‍ താഴെപ്പറയുന്നു.
ഡീഅഡിക്ഷന്‍ ചികിത്സ പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആദ്യത്തെ രണ്ടുമൂന്നു മാസങ്ങളില്‍ ഇടക്കിടെ മദ്യത്തോടുള്ള അമിതമായ ആസക്തി അനുഭവപ്പെടാറുണ്ട്. ആസക്തിയുടെ ഈ നിമിഷങ്ങളെ വിജയകരമായി അതിജീവിക്കുകയാണെങ്കില്‍ ഈ ആസക്തിയുടെ വരവും കാഠിന്യവും പതിയെപ്പതിയെ കുറഞ്ഞില്ലാതാവും. പക്ഷേ ചില വ്യക്തികളില്‍ ഈ ആസക്തി മദ്യപാനത്തിലേക്കുള്ള തിരിച്ചുപോക്കിനു കാരണമാവാറുണ്ട്.
എന്നെങ്കിലുമൊരിക്കലുള്ള നിയന്ത്രിതമായ മദ്യപാനത്തെ ആധുനിക വൈദ്യശാസ്ത്രം ഒരു അസുഖമായി പരിഗണിക്കുന്നില്ല. എന്നാല്‍ മദ്യം ഒരു വ്യക്തിയുടെ ശരീരത്തെയും മനസ്സിനെയും ദൈനംദിനജീവിതത്തെയും നിയന്ത്രിക്കുന്ന ഒരവസ്ഥയിലേക്ക് മദ്യപാനം വളരുമ്പോള്‍ അത് ചികിത്സ ആവശ്യമായ ഒരു രോഗാവസ്ഥയായി മാറുന്നു. ആല്‍ക്കഹോള്‍ ഡിപ്പെന്‍ഡന്‍സ് (alcohol dependence) എന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ താഴെപ്പറയുന്നവയാണ്:
പരീക്ഷാവേളകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കുറച്ചൊക്കെ മാനസികസമ്മര്‍ദ്ദം അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. നേരിയ തോതിലുള്ള ഉത്ക്കണ്ഠ നമ്മുടെ ശരീരം കൂടുതലായി അഡ്രിനാലിന്‍ സ്രവിപ്പിക്കുന്നതിനും അതുവഴി നമ്മുടെ ഉണര്‍വും ഏകാഗ്രതയും വര്‍ദ്ധിക്കുന്നതിനും സഹായകമാവാറുണ്ട്. പക്ഷേ അതിരുവിട്ട ടെന്‍ഷന്‍ പലപ്പോഴും പരീക്ഷാര്‍ത്ഥികളെ മാനസികമായും ശാരീരികമായും തളര്‍ത്തുകയും അവരുടെ പരീക്ഷാഫലങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യാറുണ്ട്. പരീക്ഷാപ്പേടി പരിധിവിടാതിരിക്കാന്‍ എന്തൊക്കെ മാര്‍ഗങ്ങളുണ്ടെന്നു പരിശോധിക്കാം.
“ഞാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. ഞാനിവിടെ ഉള്ളപ്പോള്‍ മുഖ്യമന്ത്രിയൊന്നും വരേണ്ട. എല്ലാം ഞാന്‍ തന്നെ നോക്കിക്കൊള്ളാം”. ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നാം തീയതി ബുധനാഴ്ച് ഉച്ചയ്ക്ക് മന്ത്രിസഭായോഗം കഴിഞ്ഞിട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വന്തം ഓഫീസിലെത്തിയപ്പോഴാണ് തന്റെ കസേരയില്‍ പുതിയൊരു വ്യക്തിയിരിക്കുന്നത് കണ്ടത്. “നിങ്ങളാരാ?” എന്ന്‍ മുഖ്യമന്ത്രി ചോദിച്ചതിന് കസേരയിലിരുന്ന ആള്‍ പറഞ്ഞ മറുപടിയാണ് ഈ ലേഖനത്തിന്റെ തുടക്കത്തില്‍ കൊടുത്തിരുന്നത്.
ലോകാരോഗ്യ സംഘടനയുടെ നിര്‍വചനപ്രകാരം 10 മുതൽ 19 വയസുവരെയുള്ള കാലഘട്ടത്തെയാണ് കൌമാരം (Adolesence) എന്നു വിളിക്കുന്നത്. ഒരു വ്യക്തിയടെ ശാരീരികവും മാനസികവും സാമൂഹികവുമായിട്ടുള്ള വളർച്ചയിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്ന ഒരു കാലഘട്ടമാണിത് അതിനാൽ ഈ പ്രായത്തിൽ സംഭവിക്കുന്ന അസ്വസ്ഥതകൾ ജീവിതത്തിൽ ദൂര വ്യാപകമായ ഫലങ്ങൾ സൃഷ്ടിക്കുന്നതായി കണ്ടുവരുന്നു.
സ്വന്തം കഴിവുകള്‍ തിരിച്ചറിയുവാനും, ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങളെ ധൈര്യത്തോടെ നേരിടുവാനും, അതുവഴി ഫലപ്രദമായ ഒരു സാമൂഹികജീവിതം നയിക്കുവാനുമുള്ള കഴിവിനെയാണ് മാനസികാരോഗ്യം എന്നുപറയുന്നത്. പല രാജ്യങ്ങളിലായി നടന്ന അമ്പതോളം പഠനങ്ങളില്‍ ശരാശരി 15.8 ശതമാനം കുട്ടികള്‍ക്ക് മാനസികപ്രശ്നങ്ങളുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.
മാധ്യമങ്ങള്‍ക്ക് സമൂഹത്തില്‍ ശക്തമായ ദുസ്സ്വാധീനം ചെലുത്താനാവുമെന്ന് ആദ്യമായി വ്യക്തമാവുന്നത് ഏകദേശം ഇരുന്നൂറു വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അക്കാലത്ത് പുറത്തിറങ്ങിയ ഗഥേയുടെ “ദി സോറോസ് ഓഫ് യങ്ങ് വെര്‍തര്‍” എന്ന നോവല്‍ വായിച്ച നൂറുകണക്കിനാളുകള്‍ ആത്മഹത്യ ചെയ്തതോടെ അതുകാരണം പല യൂറോപ്യന്‍ രാജ്യങ്ങളും ആ നോവല്‍ നിരോധിക്കേണ്ടി വരികയുമുണ്ടായി. അങ്ങിനെയാണ് മാധ്യമങ്ങളുടെ സ്വാധീനം മൂലമുള്ള ആത്മഹത്യകളെ ശാസ്ത്രജ്ഞര്‍ “വെര്‍തര്‍ എഫക്റ്റ്” എന്നു വിളിച്ചുതുടങ്ങിയത്. അധികം പഴക്കമില്ലാത്ത ചരിത്രത്തിലെ മറ്റൊരു ഉദാഹരണം ഹോളിവുഡ് സുന്ദരി മെര്‍ലിന്‍ മണ്‍റോവിന്റെ ആത്മഹത്യ ടെലിവിഷനില്‍ക്കണ്ട അനേകം പേര്‍ ആത്മഹത്യ ചെയ്തതാണ്.
കഴിഞ്ഞ മുപ്പതു വര്‍ഷങ്ങള്‍ക്കിടയില്‍ കുട്ടികളിലെ ആത്മഹത്യാനിരക്ക് മൂന്നിരട്ടിയായിട്ടുണ്ട്. കുടുംബബന്ധങ്ങളിലുണ്ടായ തകര്‍ച്ചകളും, വിഷാദരോഗം കൂടുതല്‍ സാധാരണമായതും, കൂടുതല്‍ സമ്മര്‍ദ്ദം നിറഞ്ഞ ജീവിതസാഹചര്യങ്ങളും ഈ വര്‍ദ്ധനവിനു കാരണമായിട്ടുണ്ട്.
മാനസികരോഗങ്ങളുടെ ആവിര്‍ഭാവത്തിനു പിന്നില്‍ ശാരീരികവും മനശാസ്ത്രപരവും സാമൂഹികവുമായ ഘടകങ്ങള്‍ക്കു പങ്കുണ്ടാവാറുണ്ട്. ഒരു വ്യക്തിയുടെ മാനസികാരോഗ്യം നിര്‍ണയിക്കുന്നതില്‍ അയാളുടെ ജനിതകഘടനക്കും കുടുംബാന്തരീക്ഷത്തിനും സാമൂഹ്യസാഹചര്യങ്ങള്‍ക്കും ഏകദേശം തുല്യ പ്രാധാന്യമാണുള്ളത്. കുട്ടികളില്‍ മാനസികാസുഖങ്ങള്‍ക്ക് വഴിതെളിക്കാറുള്ളതെന്ന് ഗവേഷണങ്ങള്‍ ആവര്‍ത്തിച്ചു തെളിയിച്ചിട്ടുള്ള കുടുംബസാഹചര്യങ്ങള്‍ഏതൊക്കെയാണെന്നു പരിശോധിക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.

Inserted
Skipped
None
Removed
None