ലോകാരോഗ്യ സംഘടനയുടെ നിര്‍വചനപ്രകാരം 10 മുതൽ 19 വയസുവരെയുള്ള കാലഘട്ടത്തെയാണ് കൌമാരം (Adolesence) എന്നു വിളിക്കുന്നത്. ഒരു വ്യക്തിയടെ ശാരീരികവും മാനസികവും സാമൂഹികവുമായിട്ടുള്ള വളർച്ചയിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്ന ഒരു കാലഘട്ടമാണിത് അതിനാൽ ഈ പ്രായത്തിൽ സംഭവിക്കുന്ന അസ്വസ്ഥതകൾ ജീവിതത്തിൽ ദൂര വ്യാപകമായ ഫലങ്ങൾ സൃഷ്ടിക്കുന്നതായി കണ്ടുവരുന്നു.
കൌമാര പ്രായക്കാരിൽ കണ്ടുവരുന്ന ഏറ്റവും സാധാരണമായ മാനസിക അസ്വസ്ഥതയാണ് 'ഉത്കണ്ഠാ രോഗങ്ങൾ' (Anxiety Disorders) എന്ന പേരിലറിയപ്പെടുന്ന ഒരു കൂട്ടം രോഗങ്ങൾ. സമൂഹത്തിലെ കൌമാരപ്രായക്കാരിൽ ഏകദേശം 15 ശതമാനം പേർക്ക് ഇത്തരം രോഗങ്ങളുണ്ട്. മുതിര്‍ന്നവരില്‍ കണ്ടുവരുന്ന മിക്കവാറും എല്ലാ ഉത്കണ്ടാ രോഗങ്ങളുടെയും ആരംഭം കൌമാര പ്രായത്തിലാണെന്നതും ശ്രദ്ധേയമാണ്. ഫലപ്രദമായി ചികിൽസിക്കാത്തപക്ഷം ഇവ ജീവിതത്തിന്റെ പല മേഖലകളെയും ദോഷകരമായി ബാധിച്ചേക്കാം.

സ്വന്തം കഴിവുകള്‍ തിരിച്ചറിയുവാനും, ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങളെ ധൈര്യത്തോടെ നേരിടുവാനും, അതുവഴി ഫലപ്രദമായ ഒരു സാമൂഹികജീവിതം നയിക്കുവാനുമുള്ള കഴിവിനെയാണ് മാനസികാരോഗ്യം എന്നുപറയുന്നത്. പല രാജ്യങ്ങളിലായി നടന്ന അമ്പതോളം പഠനങ്ങളില്‍ ശരാശരി 15.8 ശതമാനം കുട്ടികള്‍ക്ക് മാനസികപ്രശ്നങ്ങളുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.
മാധ്യമങ്ങള്‍ക്ക് സമൂഹത്തില്‍ ശക്തമായ ദുസ്സ്വാധീനം ചെലുത്താനാവുമെന്ന് ആദ്യമായി വ്യക്തമാവുന്നത് ഏകദേശം ഇരുന്നൂറു വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അക്കാലത്ത് പുറത്തിറങ്ങിയ ഗഥേയുടെ “ദി സോറോസ് ഓഫ് യങ്ങ് വെര്‍തര്‍” എന്ന നോവല്‍ വായിച്ച നൂറുകണക്കിനാളുകള്‍ ആത്മഹത്യ ചെയ്തതോടെ അതുകാരണം പല യൂറോപ്യന്‍ രാജ്യങ്ങളും ആ നോവല്‍ നിരോധിക്കേണ്ടി വരികയുമുണ്ടായി. അങ്ങിനെയാണ് മാധ്യമങ്ങളുടെ സ്വാധീനം മൂലമുള്ള ആത്മഹത്യകളെ ശാസ്ത്രജ്ഞര്‍ “വെര്‍തര്‍ എഫക്റ്റ്” എന്നു വിളിച്ചുതുടങ്ങിയത്. അധികം പഴക്കമില്ലാത്ത ചരിത്രത്തിലെ മറ്റൊരു ഉദാഹരണം ഹോളിവുഡ് സുന്ദരി മെര്‍ലിന്‍ മണ്‍റോവിന്റെ ആത്മഹത്യ ടെലിവിഷനില്‍ക്കണ്ട അനേകം പേര്‍ ആത്മഹത്യ ചെയ്തതാണ്.
കഴിഞ്ഞ മുപ്പതു വര്‍ഷങ്ങള്‍ക്കിടയില്‍ കുട്ടികളിലെ ആത്മഹത്യാനിരക്ക് മൂന്നിരട്ടിയായിട്ടുണ്ട്. കുടുംബബന്ധങ്ങളിലുണ്ടായ തകര്‍ച്ചകളും, വിഷാദരോഗം കൂടുതല്‍ സാധാരണമായതും, കൂടുതല്‍ സമ്മര്‍ദ്ദം നിറഞ്ഞ ജീവിതസാഹചര്യങ്ങളും ഈ വര്‍ദ്ധനവിനു കാരണമായിട്ടുണ്ട്.
മാനസികരോഗങ്ങളുടെ ആവിര്‍ഭാവത്തിനു പിന്നില്‍ ശാരീരികവും മനശാസ്ത്രപരവും സാമൂഹികവുമായ ഘടകങ്ങള്‍ക്കു പങ്കുണ്ടാവാറുണ്ട്. ഒരു വ്യക്തിയുടെ മാനസികാരോഗ്യം നിര്‍ണയിക്കുന്നതില്‍ അയാളുടെ ജനിതകഘടനക്കും കുടുംബാന്തരീക്ഷത്തിനും സാമൂഹ്യസാഹചര്യങ്ങള്‍ക്കും ഏകദേശം തുല്യ പ്രാധാന്യമാണുള്ളത്. കുട്ടികളില്‍ മാനസികാസുഖങ്ങള്‍ക്ക് വഴിതെളിക്കാറുള്ളതെന്ന് ഗവേഷണങ്ങള്‍ ആവര്‍ത്തിച്ചു തെളിയിച്ചിട്ടുള്ള കുടുംബസാഹചര്യങ്ങള്‍ഏതൊക്കെയാണെന്നു പരിശോധിക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.

Inserted
Skipped
None
Removed
None