വായനാമുറി

Manasikarogyam

  • Register

EasyBlog

This is some blog description about this site

  • Home
    Home This is where you can find all the blog posts throughout the site.
  • Categories
    Categories Displays a list of categories from this blog.
  • Tags
    Tags Displays a list of tags that have been used in the blog.
  • Bloggers
    Bloggers Search for your favorite blogger from this site.
  • Team Blogs
    Team Blogs Find your favorite team blogs here.
  • Login
    Login Login form
Recent blog posts
ആത്മവിശ്വാസം

ആത്മവിശ്വാസം ജീവിതമുന്നേറ്റത്തിന്  പ്രേരണ നല്‍കുന്ന ഊര്‍ജമാണ്. ഇരുള്‍ വീഴ്ത്തുന്ന പ്രശ്നങ്ങള്‍ക്കിടയിലും മനസ്സില്‍ ശുഭാപ്തി വിശ്വാസം വിതറുന്ന വെളിച്ചമാണ്. രക്ഷപ്പെടുവാനുള്ള വഴികള്‍ തെളിയിക്കുന്ന ചൂണ്ടുപലകയുമാണ്. കൃത്യമായ സ്വയംമതിപ്പില്‍ നിന്നാണ് ആരോഗ്യകരമായ  ആത്മവിശ്വാസം മുളപൊട്ടുന്നത്. എല്ലാവരും അവനവന് ഒരു വില ഇടാറുണ്ട്. മറ്റുള്ളവര്‍ ഒളിഞ്ഞും തെളിഞ്ഞുമൊക്കെ ചൊല്ലുന്ന വാക്കുകള്‍ ഇതിനെ സ്വാധീനിച്ചേക്കാം. അതുകൊണ്ട് നിരാശപ്പെടേണ്ട. തകര്‍ന്നു പോകാതെ കൊള്ളാവുന്ന നിരീക്ഷണങ്ങള്‍ ഉള്‍ക്കൊണ്ട് തിരുത്താന്‍ ശ്രമിക്കാം. അതാണ് ശരിയായ വഴി.

Hits: 29
0

b2ap3_thumbnail_homosexuality.jpgപ്രധാനമായും തന്‍റെയതേ ലിംഗത്തില്‍ പെട്ടവരോട് വൈകാരിക ആകര്‍ഷണവും  ലൈംഗികാഭിമുഖ്യവും തോന്നുന്നതിനെയാണ് സ്വവര്‍ഗാനുരാഗം എന്നു വിളിക്കുന്നത്. സ്വവര്‍ഗാനുരാഗം അസാധാരണമല്ലെങ്കിലും അതിനെക്കുറിച്ച് വളരെയേറെ മുന്‍വിധികളും തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നുണ്ട്. ഈ അജ്ഞത പലപ്പോഴും സ്വവര്‍ഗാനുരാഗികള്‍ക്കെതിരായ വിവേചനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും നിയമനിര്‍മാണങ്ങള്‍ക്കുമൊക്കെ കാരണമാകാറുമുണ്ട്‌. തങ്ങളുടെ ലൈംഗികാഭിമുഖ്യത്തിന്‍റെ ശരിതെറ്റുകളെക്കുറിച്ചുള്ള അറിവില്ലായ്മയും ആശങ്കകളും പല സ്വവര്‍ഗാനുരാഗികളെയും കടുത്ത മാനസികസംഘര്‍ഷത്തിലേക്കും, ലഹരിയുപയോഗത്തിലേക്കും, ചിലപ്പോഴൊക്കെ ആത്മഹത്യയിലേക്ക് പോലും നയിക്കാറുണ്ട്. അതുകൊണ്ടൊക്കെത്തന്നെ സ്വവര്‍ഗാനുരാഗത്തെക്കുറിച്ചുള്ള ശാസ്ത്രീയകണ്ടെത്തലുകളുടെ ഒരു അവലോകനം പ്രസക്തമാണ്. 

Hits: 409
0

ആല്‍ക്കഹോളിസം ബാധിതരുടെ കുടുംബാംഗങ്ങള്‍, പ്രത്യേകിച്ച് ഭാര്യമാര്‍, രോഗിയെ മദ്യത്തില്‍ നിന്നു പിന്തിരിപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നത് സാധാരണമാണ്. സ്നേഹവും സാമാന്യബുദ്ധിയും മാത്രം കൈമുതലാക്കിയുള്ള ഇത്തരം പ്രയത്നങ്ങള്‍ പക്ഷെ പലപ്പോഴും ഫലപ്രദമാകാറില്ലെന്നു മാത്രമല്ല, ചിലപ്പോഴെങ്കിലും രോഗിയുടെ മദ്യപാനം വഷളാവുന്നതിനു വഴിവെക്കാറുമുണ്ട്. ഈ രോഗികളോട് എങ്ങനെ ഇടപഴകണം, ചികിത്സയെടുക്കാനും മദ്യപാനം നിര്‍ത്താനും അവരെ എങ്ങനെ പ്രേരിപ്പിക്കാം, തങ്ങളുടെ മനസ്സമാധാനം വീണ്ടെടുക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാം തുടങ്ങിയ വിഷയങ്ങളില്‍ ഈ മേഖലയിലെ വിദഗ്ദ്ധര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഒന്നു പരിചയപ്പെടാം.

മദ്യപാനത്തെപ്പറ്റി വേവലാതിപ്പെടേണ്ടതെപ്പോള്‍

തങ്ങളുടെ മദ്യപാനത്തിന്റെ ഗൌരവത്തെ വല്ലാ‍തെ കുറച്ചു കാണുക എന്നത് ഈ രോഗികളുടെ മുഖമുദ്രയായതിനാല്‍ അവരുടെ കുടുംബാംഗങ്ങള്‍ക്ക് പലപ്പോഴും പ്രശ്നം തങ്ങളുടെ ഇടപെടല്‍ ആവശ്യമുള്ളത്ര ഗുരുതരമാണോ എന്നു നിശ്ചയിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടാറുണ്ട്. ഇടക്കെപ്പോഴെങ്കിലുമുള്ള നിയന്ത്രിതമായ മദ്യപാനത്തെ ആധുനിക വൈദ്യശാസ്ത്രം ഒരു രോഗമായി ഗണിക്കുന്നില്ല. എന്നാല്‍ കൌമാരപ്രായക്കാരും, ആല്‍ക്കഹോളിസം വ്യാപകമായ കുടുംബങ്ങളില്‍ നിന്നുള്ളവരും, മദ്യം മൂലം വഷളായേക്കാവുന്ന ശാരീരികമോ മാനസികമോ ആയ അസുഖങ്ങളുള്ളവരും, ഗര്‍ഭിണികളും മദ്യം പൂര്‍ണമായും വര്‍ജിക്കുന്നതാണു നല്ലത്.

Hits: 806
0

ഒരാളുടെ വ്യക്തിത്വം അയാളുടെ വ്യക്തിബന്ധങ്ങളെയും തൊഴില്‍വിജയത്തെയും ആരോഗ്യത്തെയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. തന്‍റെ കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും തന്നോടു തന്നെയുമുള്ള ഒരാളുടെ പെരുമാറ്റരീതി നിര്‍ണയിക്കുന്നത് അയാളുടെ വ്യക്തിത്വമാണ്. മറ്റുള്ളവരെ ആകര്‍ഷിക്കാനും സ്വാധീനിക്കാനും എല്ലാതരക്കാരുമായും ബുദ്ധിമുട്ടില്ലാതെ ഇടപഴകുവാനും നല്ല വ്യക്തിത്വം ഒരാളെ പ്രാപ്തനാക്കുന്നു. സ്വയംമതിപ്പും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കാനും, വ്യക്തിജീവിതത്തിലും തൊഴില്‍മേഖലയിലും വിജയം വരിക്കാനും, അങ്ങിനെ ജീവിതനിലവാരം മെച്ചപ്പെടുത്താനും നല്ല വ്യക്തിത്വം സഹായിക്കുന്നു. വ്യക്തിബന്ധങ്ങളില്‍ വൈഷമ്യങ്ങള്‍ നേരിടുന്നവര്‍ക്കും, ആത്മനിന്ദ അനുഭവിക്കുന്നവര്‍ക്കും, ജീവിതനൈരാശ്യത്തില്‍ കഴിയുന്നവര്‍ക്കുമെല്ലാം വ്യക്തിത്വവികാസം ഏറെ ഉപകാരം ചെയ്യാറുണ്ട്.

Hits: 1535
0

സ്ക്കൂള്‍ ഫോബിയ, സ്ക്കൂളില്‍ പോകാനുളള മടി എന്നീ വാക്കുകള്‍ ചില കുട്ടികളില്‍ കണ്ടുവരുന്ന യുക്തിരഹിതവും സ്ഥിരവുമായ സ്ക്കൂള്‍ പേടിയെ സൂചിപ്പിക്കുന്നു. അഡ്‌ലൈഡ്‌ ജോണ്‍സണ്‍ 1941-ല്‍ ഈ പ്രശ്നത്തെക്കുറിച്ച് വിശദീകരിച്ചതിനുശേഷം നിരവധി പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇക്കൂട്ടരെയും പഠിക്കാന്‍ താല്‍പ്പര്യമില്ലാതെ പഠനമുപേക്ഷിച്ചുപോകുന്നവരെയും ഒരേ ഗണത്തില്‍പെടുത്താനാകില്ല. പഠനമുപേക്ഷിച്ചു പോകുന്നവരെ അവരുടെ വഴിക്കു വിടാമെങ്കിലും സ്ക്കൂള്‍ ഫോബിയക്കാരെ രക്ഷിതാക്കളും മറ്റും നല്ലവണ്ണം ശ്രദ്ധിക്കണം. കാരണം ഇവര്‍ മിക്കപ്പോഴും ആകാംക്ഷാഭരിതരും പെട്ടെന്ന് വികാരങ്ങള്‍ക്ക് അടിമപ്പെടുന്നവരുമായിരിക്കും. സ്ക്കൂള്‍ ഫോബിയയുളള കുട്ടികള്‍ സ്ക്കൂളില്‍ പോകുന്നതിനെപ്പറ്റി ചിന്തിക്കുമ്പോള്‍തന്നെ പരിഭ്രാന്തിയും ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിക്കാറുണ്ട്.

Hits: 3420
0

പ്രമേഹബാധിതരില്‍ നാനാവിധത്തിലുള്ള മാനസികപ്രശ്നങ്ങളും മനോരോഗങ്ങളും സാധാരണമാണ്. പ്രമേഹത്തിന്‍റെ സങ്കീര്‍ണതകള്‍ ബാധിച്ചവരിലും ചികിത്സാര്‍ത്ഥം നിരന്തരം കിടത്തിച്ചികിത്സ ആവശ്യം വരുന്നവരിലുമാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. ഈ പ്രശ്നങ്ങള്‍ രോഗിക്ക് അവയുടേതായ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതിനൊപ്പം പ്രമേഹചികിത്സയുടെ ഫലപ്രാപ്തിയെയും പ്രതികൂലമായി ബാധിക്കാറുണ്ട്. മാനസികസമ്മര്‍ദ്ദം, വിഷാദരോഗം, അമിതമായ ഉത്ക്കണ്ഠ, ലൈംഗികപ്രശ്നങ്ങള്‍, ഡയബറ്റിസ് ബേണ്‍ഔട്ട്‌ തുടങ്ങിയവ പ്രമേഹബാധിതരില്‍ സാധാരണ കണ്ടുവരുന്ന മാനസിക അസ്വാസ്ഥ്യങ്ങളാണ്.

Hits: 1088
0

1991 മേയ് മാസത്തിലെ ഒരു രാത്രി. പ്രീഡിഗ്രിക്കാരനായ വിനയന്‍ ഒരു നോവലും വായിച്ചുതീര്‍ത്ത് ഉറങ്ങുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. പെട്ടെന്ന് ഒരു ഉള്‍വിളി പോലൊയൊരു തോന്നല്‍. രാജീവ് ഗാന്ധി കൊല്ലപ്പെട്ടുവോ? അടുത്ത ദിവസം ഷെയര്‍മാര്‍ക്കറ്റിലെടുക്കേണ്ട തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തുകൊണ്ടിരുന്ന അച്ഛനോടു  വിനയന്‍ ഈ വിവരം പറഞ്ഞു. ഒരു പരിഹാസച്ചിരിയില്‍ പ്രതികരണമൊതുക്കി അയാള്‍. സംഗതി നിസ്സാരമാക്കി വിനയന്‍ ഉറങ്ങാന്‍ കിടന്നു. അര്‍ധരാത്രിയായപ്പോള്‍ അച്ഛന്‍ മകനെ വിളിച്ചുണര്‍ത്തുന്നു. കണ്ണുംതിരുമ്മിയെഴുന്നേറ്റപ്പോള്‍ അച്ഛനും അമ്മയും സഹോദരിയും ഒരു കൌതുകവസ്തുവിനെയെന്നോണം അവനെ നോക്കിനില്‍ക്കുകയായിരുന്നു. വിനയനു വേവലാതിയായി. സസ്പെന്‍സിന്‍റെ കുറേ നിമിഷങ്ങള്‍ പൊഴിഞ്ഞുവീണു. ഒടുവില്‍ അച്ഛന്‍ ഞെട്ടിപ്പിക്കുന്ന ആ വാര്‍ത്ത വിനയനെ അറിയിക്കുന്നു. മകന്‍റെ ഉള്‍വിളി യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഏറെക്കുറെ അതേ സമയത്തുതന്നെ രാജീവ് ഗാന്ധി ക്രൂരമായി വധിക്കപ്പെട്ടു.

Hits: 1488
0

1943-ല്‍ ലിയോ കാനര്‍ എന്ന  മനോരോഗവിദഗ്ദ്ധനാണ്  കുട്ടികളില്‍ അപൂര്‍വ്വമായി കാണുന്ന  ഓട്ടിസം എന്ന അസുഖത്തെപ്പറ്റി ആദ്യമായി വിശദീകരിച്ചത്.  ഇന്‍ഫന്റൈല്‍ ഓട്ടിസം എന്നാണ് അദ്ദേഹം ഈ അസുഖത്തിനു പേരിട്ടത്. 1980-ലാണ് ഇതിനെ വ്യക്തമായ ഒരു മാനസികരോഗമായി അംഗീകരിച്ചത്. അതുവരെ സ്കീനോഫ്രീനിയ എന്ന രോഗമായിട്ടായിരുന്നു ഇതിനെ കണക്കാക്കിയിരുന്നത്. 12 വയസ്സിനു താഴെയുളള പതിനായിരം കുട്ടികളില്‍ ഏകദേശം 2 മുതല്‍ 5 വരെ പേര്‍ക്ക് ഓട്ടിസം ഉള്ളതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മൂന്നുവയസ്സിനു മുമ്പേ കുട്ടികള്‍ അസുഖലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും. പക്ഷേ  ഈ രോഗത്തെക്കുറിച്ച് നമ്മുടെ സമൂഹത്തിനുള്ള അജ്ഞത മൂലം അസുഖം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുമ്പോഴാണ് മാതാപിതാക്കള്‍ ഡോക്ടറെ സമീപിക്കുന്നത്.

Hits: 3798
0

നമ്മുടെ മനസ്സിന്‍റെ അടിസ്ഥാനം മസ്തിഷ്കത്തിന്‍റെ പ്രവര്‍ത്തനമാണ്. ശിരസ്സിനുള്ളില്‍ സ്ഥിതിചെയ്യുന്ന ഏകദേശം1250 ഗ്രാം തൂക്കം വരുന്ന അവയവമാണ് മസ്തിഷ്കം അഥവാ തലച്ചോറ്. ധാരാളം കോശങ്ങള്‍ കൂടിച്ചേര്‍ന്നാണ് ഇത് ഉണ്ടായിരിക്കുന്നത്. ഈ കോശങ്ങള്‍ പരസ്പരം വിദ്യുത്, രാസ പ്രവര്‍ത്തനങ്ങളിലൂടെ സംവദിക്കുന്നു.

Hits: 1574
0

സ്കൂളില്‍ നിന്നുളള നിരവധി പരാതികള്‍ കാരണം പതിനഞ്ച് വയസ്സുളള രാജേഷിനെ മാതാപിതാക്കള്‍ മനോരോഗ വിദഗ്ദ്ധന്‍റെ അടുത്തെത്തിക്കുന്നു. 2-3 വര്‍ഷങ്ങള്‍ മുമ്പ് വരെ സ്കൂള്‍ അധികൃതര്‍ക്കോ മാതാപിതാക്കള്‍ക്കോ  അവനെക്കുറിച്ച് യാതൊരു പരാതികളുമുണ്ടായിരുന്നില്ല.  മോശപ്പെട്ട കൂട്ടുകാരുമൊത്ത് ക്ളാസ്സ് കട്ട് ചെയ്ത് കവളികളിലും സിനിമാ തിയേറ്ററിലും മറ്റും കറങ്ങി നടക്കുന്നതിനാല്‍ കുട്ടിയുടെ പഠനനിലവാരം കുറഞ്ഞു വന്നിരുന്നു. ചില രാത്രികളില്‍ അവന്‍ വീട്ടിലേക്ക് വരാതെ സുഹൃത്തുക്കളുമൊത്ത് നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും  താമസിക്കുകയും ചെയ്തു.  തന്‍റെ ഭാഗത്ത് യാതൊരുവിധ തെറ്റുമില്ലെന്ന് രാജേഷ് പറയുക മാത്രമല്ല ഇതിനെക്കുറിച്ച് ചോദിച്ചാല്‍ നുണ പറയുന്നതും പതിവായിരുന്നു.

Hits: 3505
0

മാനസികമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് വളരെയധികം സഹായകരമായ ഒരു ചികിത്സാ രീതിയാണ് കൌണ്‍സലിംഗ്. അതേ സമയം ഇത് വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളതുമാണ്. എല്ലാ മാനസിക പ്രശ്നങ്ങള്‍ക്കുമുള്ള ഒരു ഒറ്റമൂലിയാ‍യി ഇത് പ്രചരിപ്പിക്കപ്പെടുന്നു. വേണ്ടത്ര യോഗ്യതകള്‍ നേടാത്ത ധാരാളം പേര്‍ കടന്നുവന്ന് ഈ രംഗം കൂടുതല്‍ വഷളാക്കുന്നു.

പൊതുജനങ്ങള്‍ക്ക് കൌണ്‍സലിംഗിനെക്കുറിച്ചുള്ള അടിസ്ഥാനപരമാ‍യ സംശയങ്ങള്‍ ദൂരീകരിക്കാനാവശ്യമായ വിവരങ്ങള്‍ ചോദ്യോത്തര രൂപത്തില്‍ താഴെകൊടുക്കുന്നു.

Hits: 1487

ഒരാളുടെ ലൈംഗികരീതികളെ നിര്‍ണയിക്കുന്നതില്‍ അയാളുടെ വ്യക്തിബന്ധങ്ങള്‍, ജീവിതസാഹചര്യങ്ങള്‍, സാംസ്കാരികചുറ്റുപാടുകള്‍ എന്നിങ്ങനെ അനേകം ഘടകങ്ങള്‍ക്ക് പങ്കുണ്ട്. ഒരു വ്യക്തിക്ക് തന്നെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചയും, അയാളുടെ വ്യക്തിത്വവും, ശരീരത്തിന്‍റെ ജീവശാസ്ത്രപരമായ പ്രത്യേകതകളുമൊക്കെ അയാളുടെ ലൈംഗികജീവിതത്തെ നിര്‍ണയിക്കുന്നതില്‍ ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ ലൈംഗികരീതികള്‍ പ്രകടമാകുന്നത് സെക്ഷ്വല്‍ ഐഡന്‍റിറ്റി (sexual identity), ജെന്‍റര്‍ ഐഡന്‍റിറ്റി (gender identity), സെക്ഷ്വല്‍ ഓറിയന്റേഷന്‍ (sexual orientation)‍, സെക്ഷ്വല്‍ ബിഹാവിയര്‍ (sexual behavior) എന്നീ സൈക്കോസെക്ഷ്വല്‍ ഘടകങ്ങളിലൂടെയാണ് (psychosexual factors). ഇവയുടെ നിര്‍വചനങ്ങള്‍ ഇനിപ്പറയുന്നു.

Tagged in: അല്‍പ്രോസ്റ്റാഡില്‍ എക്സിബിഷനിസം കോറോ ക്ലൊമിപ്രമിന്‍ ജെന്‍റര്‍ ഐഡന്‍റിറ്റി ജെന്‍റര്‍ ഐഡന്‍റിറ്റി ഡിസോര്‍ഡര്‍ ട്രാന്‍സ്‌വെസ്റ്റിസം ഡാപ്പോക്സെറ്റിന്‍ ഡിസ്പാറ്യൂണിയ ധാത് സിണ്ട്രോം പാരാഫീലിയകള്‍ പീഡോഫീലിയ ഫീമെയില്‍ ഓര്‍ഗാസ്മിക് ഡിസോര്‍ഡര്‍ ഫീമെയില്‍ സെക്ഷ്വല്‍ എറൌസല്‍ ഡിസോര്‍ഡര്‍ ഫെറ്റിഷിസം മെയില്‍ ഇറക്ട്ടൈല്‍‍ ഡിസോര്‍ഡര്‍ മെയില്‍ ഓര്‍ഗാസ്മിക് ഡിസോര്‍ഡര്‍ റ്റഡാലാഫില്‍ ലൈംഗിക വേദനാരോഗങ്ങള്‍ വജൈനിസ്മസ് വോയറിസം ശീഘ്രസ്ഖലനം സാഡോമസോകിസം സില്‍ഡിനാഫില്‍ സെക്ഷ്വല്‍ അവേര്‍ഷന്‍ ഡിസോര്‍ഡര്‍ സെക്ഷ്വല്‍ ഐഡന്‍റിറ്റി സെക്ഷ്വല്‍ ഓറിയന്റേഷന്‍ സെക്ഷ്വല്‍ ബിഹാവിയര്‍ സൈക്കോസെക്ഷ്വല്‍ ഘടകങ്ങള്‍ സ്വവര്‍ഗാനുരാഗം ഹെറ്ററോസെക്സിസം ഹൈപ്പോആക്ടീവ് സെക്ഷ്വല്‍ ഡിസയര്‍ ഡിസോര്‍ഡര്‍ ഹോമോഫോബിയ
Hits: 3482
0

ഏകദേശം 10-12% സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിത്തത്തില്‍ പല തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പഠനത്തില്‍ മോശമായ പ്രകടനം കാഴ്ചവെയ്ക്കുന്ന ഇവരെല്ലാം 'മണ്ടന്‍മാര'ല്ല. ചിലരെങ്കിലും അതിബുദ്ധിമാന്മാരാകും. പക്ഷേ എത്ര ശ്രമിച്ചാലും ഇവര്‍ക്ക് നല്ല മാര്‍ക്ക് കിട്ടില്ല. ഇവര്‍ മടിയന്മാരെന്നും, ശ്രദ്ധയില്ലാത്തവരെന്നും, ബുദ്ധിയില്ലാത്തവരെന്നും മുദ്രകുത്തപ്പെടും. മിക്ക കുട്ടികളും അച്ഛനമ്മമാരുടെ അംഗീകാരം ആഗ്രഹിക്കുന്നവരാണ്. ഇവരുടെ കുറഞ്ഞ മാര്‍ക്കും പഠനത്തിലെ പിന്നോക്കാവസ്ഥയും മറ്റു ചില പ്രശ്നങ്ങളുടെ ബഹിര്‍സ്ഫുരണമാകാം. ഇവ യഥാസമയം കണ്ടുപിടിക്കുകയും ശാസ്ത്രീയമായി വിശകലനം ചെയ്ത് ചികിത്സിക്കുകയും ചെയ്താല്‍ കുട്ടികളുടെ പഠനപ്രശ്നങ്ങള്‍ പലതും പരിഹരിക്കുവാന്‍ കഴിയും. പഠനത്തിലെ ഇത്തരം പ്രശ്നങ്ങള്‍ മൂന്നോ നാലോ  ക്ളാസ്സുകളില്‍ എത്തുമ്പോഴാണ് പലപ്പോഴും വ്യക്തമാകാറുള്ളത്. ചിലപ്പോള്‍ വിദ്യാഭ്യാസം തുടങ്ങുമ്പോള്‍ത്തന്നെയും കണ്ടെന്നുവരാം. ഇതിന് പലകാരണങ്ങളുണ്ട്.

Hits: 3744

ആരോഗ്യമെന്നാല്‍ പൂര്‍ണ്ണമായ ശാരീരികവും മാനസികവും സാമൂഹികവുമായ സുസ്ഥിതിയാണെന്നും രോഗത്തിന്‍റെ അഭാവം മാത്രമല്ലെന്നും ലോകാരോഗ്യ സംഘടന നിര്‍വ്വചിക്കുന്നു. ഈ നിര്‍വ്വചനത്തിന് ഇന്ന് സാമാന്യത്തിലധികം പ്രചാരം ലഭിച്ചിട്ടുണ്ട്. ഇതനുസരിച്ച് ജനങ്ങളുടെ ശാരീരികവും മാനസികവും സാമൂഹ്യവുമായ സ്ഥിതി മെച്ചപ്പെടുത്താന്‍ പ്രവര്‍ത്തിക്കുക എന്ന കടമ ഓരോ സമൂഹത്തിലും രാഷ്ട്രത്തിലും നിക്ഷിപ്ത്മാണ്. ഇതിനായി വിവിധ പദ്ധതികളും പരിപാടികളും ആവിഷ്കരിക്കപ്പെടാറുണ്ട്. ഈ മൂന്ന് മേഖലകളെ താരതമ്യം ചെയ്താല്‍ ഒരു കാര്യം വ്യക്തമായി ബോധ്യപ്പെടും. മറ്റു രണ്ടു മേഖലകള്‍ക്കും ലഭിക്കുന്ന പരിഗണന മാനസികാരോഗ്യത്തിന് ലഭിക്കാറില്ല.

Hits: 1615
0

മദ്യപാനത്തിനും ആല്‍ക്കഹോളിസത്തിനും മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ടെങ്കിലും മദ്യം ഉപയോഗിക്കുന്നവരില്‍ ഒരു ന്യൂനപക്ഷം മാത്രം എന്തുകൊണ്ട് ആല്‍ക്കഹോളിസത്തിലേക്കു വഴുതുന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കുക ഇന്നും പ്രയാസമാണ്. ലഭ്യമായ വിവരങ്ങള്‍ വെച്ച് പ്രമേഹത്തെയും രക്തസമ്മര്‍ദ്ദത്തെയും പോലുള്ള ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന മറ്റു രോഗങ്ങളുടേതു (chronic diseases) പോലെത്തന്നെ  ആല്‍ക്കഹോളിസത്തിന്റെയും പിന്നില്‍ ജനിതകഘടകങ്ങള്‍ക്കും ജീവിതസാഹചര്യങ്ങള്‍ക്കും പങ്കുണ്ട് എന്നു പറയാം.

Hits: 1117
0

മക്കളെ ഏറ്റവും നല്ല രീതിയില്‍ വളര്‍ത്തണമെന്നു തന്നെയാണ് എല്ലാ അച്ഛനമ്മമാരും ആഗ്രഹിക്കുന്നത്. പോഷകാഹാരങ്ങളും പ്രതിരോധ കുത്തിവെപ്പുകളുമൊക്കെ നല്‍കി ആരോഗ്യമുള്ളവര്‍ ആക്കണമെന്ന വിചാരം ഏതാണ്ടെല്ലാവര്‍ക്കുമുണ്ട്. പത്തു കാശു സമ്പാദിച്ച് സ്വന്തം കാലില്‍ നില്‍ക്കാന്‍ സഹായിക്കുന്ന വിദ്യാഭ്യാസം നല്‍കണമെന്ന കാര്യത്തിലും തര്‍ക്കമില്ല. അവര്‍ക്ക് നല്ല കല്യാണവും കുടുംബവുമൊക്കെ ഉണ്ടാകണമെന്നും ആഗ്രഹിക്കും. അറിഞ്ഞോ അറിയാതെയോ വളര്‍ത്തലിന്‍റെ രീതികള്‍ ഈ പരിമിതവൃത്തത്തില്‍ ഒതുങ്ങിപ്പോവാറുണ്ട് പലപ്പോഴും. അച്ഛനമ്മമാരും മക്കളും തമ്മിലുള്ള ബന്ധത്തിന്റെ പ്രകൃതമെന്തായിരിക്കണം?

Hits: 1937
0

പതിനാറുകാരനായ വിപിന്‍  അച്ഛനമ്മമാരുടെ ഏക സന്താനമാണ്.  അച്ഛന്‍ ഗൾഫില്‍ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥൻ. വീട്ടില്‍ വിപിനും അമ്മയും മാത്രം. പത്താം ക്ലാസ്സ് പരീക്ഷ അടുത്തപ്പോള്‍ വിപിന്‍ അമ്മയോട് പറഞ്ഞു: "എനിക്ക് ബൈക്ക് വാങ്ങിത്തരണം." മകന്റെ ആവശ്യങ്ങളൊക്കെ സാധിച്ചു കൊടുക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന അമ്മ മറുപടി നല്‍കി: ‘നീ എല്ലാ വിഷയത്തിനും എ ഗ്രേഡ് നേടിയാല്‍ ബൈക്ക് വാങ്ങിത്തരാം’.

പരീക്ഷ കഴിഞ്ഞു. റിസല്‍ട്ട് വന്നപ്പോള്‍ വിപിന് എല്ലാ വിഷയത്തിനും എ ഗ്രേഡുണ്ട്. ഉടന്‍ തന്നെ ബൈക്ക് വാങ്ങിത്തരണമെന്ന് അവന്‍ അമ്മയോടാവശ്യപ്പെട്ടു. അമ്മ വിവരം  അച്ഛനെ അറിയിച്ചു.  അച്ഛന്റെ മറുപടി ശക്തമായിരുന്നു: "അവന് ബൈക്ക് ഓടിക്കാനുള്ള ലൈസന്‍സ് കിട്ടാന്‍ പ്രായമായില്ല. അതുകൊണ്ട് ബൈക്ക് വാങ്ങിത്തരാന്‍ സാധ്യമല്ല."

Hits: 1154
0

മദ്യപാനം നിര്‍ത്താന്‍ വിദഗ്ദ്ധസഹായം തേടുന്ന കാര്യം പരിഗണിക്കുമ്പോള്‍ നമ്മുടെ നാട്ടിലെ ആല്‍ക്കഹോള്‍ ഡിപ്പെന്‍ഡന്‍സ് രോഗികളുടെയും കുടുംബാംഗങ്ങളുടെയും മനസ്സില്‍ സാധാരണ ഉയര്‍ന്നുവരാറുള്ള ഒരു സന്ദേഹമാണ് മുകളില്‍ക്കൊടുത്തത്. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ഇടയില്‍പ്പോലും ഈയൊരു ആശങ്ക വെച്ചുപുലര്‍ത്തുന്നവരുണ്ട്. ഈ പേടി കാരണം വിദഗ്ദ്ധചികിത്സകളെ പടിപ്പുറത്തു നിര്‍ത്തുന്നവരും തമ്മില്‍ ഭേദം മദ്യപിച്ചു ജീവിക്കുന്നതാണെന്നു നിശ്ചയിക്കുന്നവരും അനവധിയാണ്. ഇതുകൊണ്ടൊക്കെത്തന്നെ ഈ ഭയത്തിന് വല്ല അടിസ്ഥാനവുമുണ്ടോ എന്ന ഒരു അവലോകനം പ്രസക്തമാണ്.

Hits: 2814
0

ഒരു വ്യക്തിയെയോ ഒരുകൂട്ടം വ്യക്തികളെയോ നിര്‍ബന്ധിച്ചോ നിരന്തരം പ്രേരിപ്പിച്ചോ നടത്തുന്ന ലൈംഗിക പ്രവൃത്തികളെല്ലാം ലൈംഗിക പീഢനങ്ങളുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നു. പ്രായം കൂടുതലുളള ഒരു വ്യക്തി തനിക്ക് സംതൃപ്തി ലഭിക്കുന്ന വിധത്തില്‍ തന്നെക്കാള്‍ പ്രായം കുറഞ്ഞ ഒരു വ്യക്തിയുമായി വിവിധ ലൈംഗികകേളികളില്‍ ഏര്‍പ്പെടുന്നതിനെ ലൈംഗിക പീഢനമായി കണക്കാക്കാം. ബലാത്സംഗം, മോശമായ രീതിയിലുളള ശരീരസ്പര്‍ശം, ലൈംഗികാവയവങ്ങളുടെ പ്രദര്‍ശനം, ശാരീരികോപദ്രവം, മോശമായ ഭാഷാപ്രയോഗം എന്നിവയെല്ലാം ലൈംഗിക പീഢനങ്ങളില്‍പ്പെടുന്നു. കുട്ടികളെ ഉപയോഗിച്ച് അശ്ളീല സിനിമകളും ചിത്രങ്ങളും നിര്‍മ്മിക്കുന്നതും ലൈംഗിക പീഢനമാണ്.

Hits: 3832
0

നമ്മുടെ സമൂഹത്തിലെ പലയാളുകള്‍ക്കും നേരിയ മാനസികാസ്വസ്ഥതകളോ വിഷാദസ്വഭാവമോ ഒക്കെ ഉണ്ടാകും. പലപ്പോഴും അവ കാര്യമായ പ്രശ്നനങ്ങളൊന്നും ഉണ്ടാക്കുകയോ ശ്രദ്ധിക്കപ്പെടുകയോ ചെയ്യാതെ പോയേക്കാം. എന്നാല്‍ ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ ഈ മാനസികാവസ്ഥ ശക്തമാവുകയും അതു മൂലമുള്ള അസ്വാസ്ഥ്യങ്ങളില്‍ നിന്ന് രക്ഷനേടാനായി മദ്യത്തെ അഭയം പ്രാപിക്കുകയും ചെയ്യാം. മാനസിക പ്രശ്നങ്ങള്‍ മൂലം മദ്യത്തില്‍ അഭയം തേടുന്ന ഈ അവസ്ഥയെയാണ് സെക്കന്ററി ആല്‍ക്കഹോളിസം എന്ന് വിളിക്കുന്നത്. ഉറ്റവരുടെ മരണം, കടുത്ത  സാമ്പത്തിക പരാധീനതകള്‍, കുടുംബപ്രശ്നങ്ങള്‍, തൊഴില്‍പരമായ പ്രശ്നങ്ങള്‍ ഇങ്ങനെയുള്ള പല കാരണങ്ങള്‍ കൊണ്ടും ഇങ്ങനെയുള്ളവര്‍ മദ്യത്തിന്റെ പിടിയിലേക്ക് എളുപ്പം വഴുതി വീഴാറുണ്ട്. സെക്കന്ററി ആല്‍ക്കഹോളിസമാണ് പ്രൈമറി ആല്‍ക്കഹോളിസ(സോഷ്യല്‍ ഡ്രിങ്കിങ്ങ്)ത്തെക്കാള്‍ കൂടുതല്‍ അപകടം.

Hits: 1266
0

ഇന്ത്യന്‍ സൈക്ക്യാട്രിക്ക് സൊസൈറ്റി