വായനാമുറി

മാനസികാരോഗ്യത്തെയും മനശ്ശാസ്ത്രത്തെയും മനോരോഗങ്ങളെയും കുറിച്ചുള്ള ആധികാരിക ലേഖനങ്ങള്‍

മനോരോഗികളുടെ പുനരധിവാസം

മനോരോഗികളുടെ പുനരധിവാസം

ആധുനിക മനോരോഗ ചികിത്സാശാസ്ത്രത്തിന്‍റെ പുരോഗതിയുടെ ഫലമായി ഒട്ടേറെ മനോരോഗങ്ങള്‍ ഫലപ്രദമായി ചികിത്സിക്കാന്‍ ഇന്ന് മാര്‍ഗമുണ്ട്. എങ്കിലും, ചില സവിശേഷതരം മനോരോഗങ്ങള്‍ക്കു ദീര്‍ഘകാല ചികിത്സയും പുനരധിവാസവും ആവശ്യം വരും. ദീര്‍ഘകാലം പഴക്കമുള്ള സ്കിസോഫ്രീനിയ, മേധാക്ഷയം, ബുദ്ധിവളര്‍ച്ചക്കുറവ് തുടങ്ങിയ രോഗമുള്ളവര്‍ക്ക് പുനരധിവാസ പദ്ധതികള്‍ ഏറ്റവും ആവശ്യമായി വരുന്നു. മനോരോഗങ്ങളെ വികലാംഗക്ഷേമ നിയമത്തിനു കീഴില്‍ കൊണ്ടു വരികയും തല്‍ഫലമായി ഒട്ടേറെ ആനുകൂല്യങ്ങള്‍ അവര്‍ക്കു ലഭിക്കാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്തിട്ടുണ്ട്. മനോരോഗികളെ താമസിപ്പിക്കുന്ന ഒട്ടേറെ പുനരധിവാസ കേന്ദ്രങ്ങള്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ട്. എന്താണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സൌകര്യങ്ങള്‍? ഇവയുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ ആവശ്യമായ നിയമങ്ങളോ ചട്ടങ്ങളോ നിലവിലുണ്ടോ?

Continue reading
  6673 Hits

സ്കിസോഫ്രീനിയയെ അടുത്തറിയുക

സ്കിസോഫ്രീനിയയെ അടുത്തറിയുക

ഒരു വ്യക്തിയുടെ സ്വഭാവത്തെയും വിചാരവികാരങ്ങളെയും മൊത്തത്തില്‍ ബാധിക്കുന്ന രോഗാവസ്ഥയാണ് സ്കിസോഫ്രീനിയ (schizophrenia). ആ അവസ്ഥയില്‍ വ്യക്തികള്‍ക്ക് യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാനും യുക്തിപൂര്‍വ്വം ചിന്തിക്കാനും ശരിയായ രീതിയില്‍ പെരുമാറാനും വികാരപ്രകടനങ്ങള്‍ നടത്താനുമൊക്കെ പ്രയാസമനുഭവപ്പെടും. സ്കിസോഫ്രീനിയ രോഗികള്‍ക്ക് ഇല്ലാത്ത കാര്യങ്ങള്‍ കാണുന്നതായും തങ്ങളുടെ ശരീരത്തിനുള്ളില്‍ നിന്നും ആരോ പറയുന്നതായുമൊക്കെ തോന്നും.

Continue reading
  15413 Hits

ഞാന്‍ പ്രധാനമന്ത്രിയാണ്

ഞാന്‍ പ്രധാനമന്ത്രിയാണ്

“ഞാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. ഞാനിവിടെ ഉള്ളപ്പോള്‍ മുഖ്യമന്ത്രിയൊന്നും വരേണ്ട. എല്ലാം ഞാന്‍ തന്നെ നോക്കിക്കൊള്ളാം”. ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നാം തീയതി ബുധനാഴ്ച് ഉച്ചയ്ക്ക് മന്ത്രിസഭായോഗം കഴിഞ്ഞിട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വന്തം ഓഫീസിലെത്തിയപ്പോഴാണ് തന്റെ കസേരയില്‍ പുതിയൊരു വ്യക്തിയിരിക്കുന്നത് കണ്ടത്. “നിങ്ങളാരാ?” എന്ന്‍ മുഖ്യമന്ത്രി ചോദിച്ചതിന് കസേരയിലിരുന്ന ആള്‍ പറഞ്ഞ മറുപടിയാണ് ഈ ലേഖനത്തിന്റെ തുടക്കത്തില്‍ കൊടുത്തിരുന്നത്.

ഉറിയാക്കോട് സ്വദേശിയായ ജോസാണ് മുഖ്യമന്ത്രിയുടെ അസ്സാന്നിദ്ധ്യത്തില്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ അതിക്രമിച്ചു കയറി കസേരയിലിരുന്നത്. പോലീസെത്തി ചോദ്യം ചെയ്തപ്പോഴും ജോസ് പഴയ പല്ലവി തന്നെ തുടര്‍ന്നു. “ഞാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്”. ഒരു മോഷണശ്രമത്തില്‍ പിടിക്കപ്പെടുമ്പോള്‍ പോലീസിനെ വെട്ടിച്ചു തടിതപ്പാന്‍ ശ്രമിക്കുന്ന കള്ളന്റെ ഭാവമായിരുന്നില്ല ജോസിന്. തികഞ്ഞ ആത്മവിശ്വാസത്തോടെ, നെഞ്ചുവിരിച്ചാണ് ജോസ് പോലീസിനെയും മാധ്യമ പ്രവര്‍ത്തകരേയും നേരിട്ടത്. യാതൊരു ജാള്യതയുമില്ലാതെ, വളരെ വാചാലനായാണ് ജോസ് സംസാരിച്ചത്. തനിക്കര്‍ഹതപ്പെട്ട  സ്ഥലത്താണിരിക്കുന്നത് എന്ന മട്ടിലായിരുന്നു ജോസിന്റെ പ്രവൃത്തികള്‍ .ഞാന്‍ ഇന്ത്യയുടെ പ്രധാന മന്ത്രിതന്നെയാണെന്ന് ജോസ് പൂര്‍ണ്ണമായും വിശ്വസിച്ചിരുന്നു.

Continue reading
  6951 Hits

അവൻ അപരനാണ്

അവൻ അപരനാണ്

ഇടവപ്പാതി തകർത്ത് പെയ്തുകൊണ്ടിരുന്ന ഒരു പ്രഭാതത്തിലാണ് അവർ എന്നെ കാണാൻ വന്നത്. 'അവർ' എന്നുപറഞ്ഞാൽ, 36 വയസുള്ള എൽസി, അവരുടെ 15-കാരനായ മകൻ ജോമോൻ, ഒപ്പം അകന്ന ബന്ധുവായ 70 വയസ്സു പ്രായം മതിക്കുന്ന ഒരു വൃദ്ധനും. എൽസി തന്റെ കൂടെയുള്ളവരോട് കയര്‍ക്കുന്നുണ്ടായിരുന്നു: “എന്താ എന്നെ ഭ്രാന്താശുപത്രിയില്‍ അടക്കാനാണോ ഉദ്ദേശം? ഞാൻ സമ്മതിക്കില്ല“ എന്നൊക്കെ അവർ പറയുന്നുമുണ്ടായിരുന്നു. 

ആദ്യം സംസാരിച്ചു തുടങ്ങിയത് ബന്ധുവായ വൃദ്ധനായിരുന്നു: “സാറേ എന്റെ അകന്ന ബന്ധത്തിലുള്ള ഒരു പെങ്ങളുടെ മകളായിരുന്നു എൽസി. ഇവളുടെ അച്ചനുമമ്മയും ചെറുപ്രായത്തിലേ മരിച്ചുപോയി. പിന്നെ ഞങ്ങളാ ഇവളെ പഠിപ്പിച്ചതും വിവാഹം കഴിപ്പിച്ചതുമൊക്കെ.

Continue reading
  6592 Hits