വായനാമുറി
ആധുനിക മനോരോഗ ചികിത്സാശാസ്ത്രത്തിന്‍റെ പുരോഗതിയുടെ ഫലമായി ഒട്ടേറെ മനോരോഗങ്ങള്‍ ഫലപ്രദമായി ചികിത്സിക്കാന്‍ ഇന്ന് മാര്‍ഗമുണ്ട്. എങ്കിലും, ചില സവിശേഷതരം മനോരോഗങ്ങള്‍ക്കു ദീര്‍ഘകാല ചികിത്സയും പുനരധിവാസവും ആവശ്യം വരും. ദീര്‍ഘകാലം പഴക്കമുള്ള സ്കിസോഫ്രീനിയ, മേധാക്ഷയം, ബുദ്ധിവളര്‍ച്ചക്കുറവ് തുടങ്ങിയ രോഗമുള്ളവര്‍ക്ക് പുനരധിവാസ പദ്ധതികള്‍ ഏറ്റവും ആവശ്യമായി വരുന്നു. മനോരോഗങ്ങളെ വികലാംഗക്ഷേമ നിയമത്തിനു കീഴില്‍ കൊണ്ടു വരികയും തല്‍ഫലമായി ഒട്ടേറെ ആനുകൂല്യങ്ങള്‍ അവര്‍ക്കു ലഭിക്കാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്തിട്ടുണ്ട്. മനോരോഗികളെ താമസിപ്പിക്കുന്ന ഒട്ടേറെ പുനരധിവാസ കേന്ദ്രങ്ങള്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ട്. എന്താണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സൌകര്യങ്ങള്‍? ഇവയുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ ആവശ്യമായ നിയമങ്ങളോ ചട്ടങ്ങളോ നിലവിലുണ്ടോ?
കേരളത്തില്‍ കുട്ടികള്‍ക്കിടയിലും മദ്യപാനം വര്‍ദ്ധിച്ചുവരികയാണ്. നിങ്ങളുടെ മകനോ മകളോ ഒരു ദിവസം മദ്യപിച്ചു വന്നാല്‍ എങ്ങനെയാണ് അവരെ കൈകാര്യം ചെയ്യേണ്ടത്...? ശാസ്ത്രീയ നിര്‍ദ്ദേശങ്ങള്‍ ഇതാ......
സ്ക്കുളില്‍ യുവജനോത്സവം നടക്കുന്നതിനാല്‍, തിരികെ വീട്ടില്‍ വരാന്‍ വൈകുമെന്ന് എട്ടാംക്ലാസുകാരനായ മകന്‍ പറഞ്ഞിരുന്നതാണ് . എന്നാല്‍ വൈകിട്ട് ഏഴുമണി കഴിഞ്ഞിട്ടും മകനെ കാണാതായപ്പോള്‍ അമ്മയ്ക്ക് ആധിയായി.മകന്‍റെ ഏറ്റവുമടുത്ത കൂട്ടുകാരന്‍റെ വീട്ടിലേക്ക് ഫോണില്‍ വിളിച്ചപ്പോള്‍ അവനും വീട്ടിലെത്തിയിട്ടില്ല!മറ്റു പല കൂട്ടുകാരുടെയും വീടുകളിലേക്ക് വിളിച്ചു നോക്കിയപ്പോള്‍ അവരൊക്കെ ആറുമണിക്കു മുന്‍പുതന്നെ വീട്ടിലെത്തിയിട്ടുണ്ട്.സ്കൂളിലെ കലാപരിപാടികളൊക്കെ അഞ്ചുമണിക്കു തന്നെ തീര്‍ന്നെന്ന് അവര്‍ പറഞ്ഞു. പരിഭ്രാന്തരായ അച്ഛനുമമ്മയും മകനെ തിരക്കി സ്ക്കുളിലെത്തി.ക്ലാസ്മുറിയിലും സ്ക്കുളിന്‍റെ പരിസരത്തും ഗ്രൗണ്ടിലുമെല്ലാം അവര്‍ മകനെ അന്വേഷിച്ചു.ഒടുവില്‍ ഒന്‍പതുമണിയോടെ സ്ക്കൂള്‍ ഗ്രൗണ്ടിന്‍റെ ഏറ്റവും പിറകിലുള്ള മതിലിനടുത്ത് മകനും അവന്‍റെ സുഹൃത്തും ബോധരഹിതരായി കിടക്കുന്നത് കണ്ട് അവര്‍ ഞെട്ടി.പൊട്ടിയ മദ്യക്കുപ്പിയും സിഗരറ്റ് പാക്കറ്റും പരിസരത്തുണ്ടായിരുന്നു.സ്വന്തം മകന്‍റെ ശരീരത്തില്‍ നിന്ന് മദ്യത്തിന്‍റെ രൂക്ഷഗന്ധം വമിക്കുന്നത് മനസ്സിലാക്കിയ അമ്മയുടെ കണ്ണുകള്‍നിറഞ്ഞു.
ദുർമേദസുള്ള ഒരു വ്യക്തിയുടെ മാനസികാവസ്ഥയിൽ ഓരോ പ്രായത്തിലുണ്ടാകുന്ന ചില അനാരോഗ്യകരമായ വ്യതിയാനങ്ങൾ ദുർമേദസ്സിന് കാരണമായ ചില ശീലങ്ങൾക്ക് വഴി വച്ചേക്കാം. ജനിതക ഘടകങ്ങളോടൊപ്പം ബാല്യകാലത്തിലെ ശീലങ്ങളും ദുരനുഭവങ്ങളും വൈകാരിക വിക്ഷുബ്ധാവസ്ഥകളും ഈയവസ്ഥയ്ക്ക് കാരണമാകാം. അമിത വണ്ണമുള്ളവർക്ക് പലതരത്തിലുള്ള മാനസികരോഗാവസ്ഥകളാണുണ്ടാകുന്നത്. ശാരീരികാരോഗ്യം കൂടുതൽ വഷളാകാനും കാരണമാകാറുമുണ്ട്.
പത്തുവയസ്സുകാരൻ നാലുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു...
പരീക്ഷയിൽ തോറ്റതിൽ മനം നൊന്ത് പത്താം ക്ലാസ്സ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു...
കേരളത്തിലെ സ്കൂൾവിദ്യാർത്ഥികളിൽ ശരാശരി 13 വയസിൽ മദ്യപാനശീലം ആരംഭിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു...
സമീപകാലത്ത് പത്രമാധ്യമങ്ങളിൽ നാം വായിച്ച ചില വാർത്തകളുടെ തലക്കെട്ടുകളാണിവ. കൌമാരപ്രായക്കാരിൽ വർദ്ധിച്ചുവരുന്ന ക്രിമിനൽ വാസനകളും മാനസികപ്രശ്നങ്ങളും പൊതുസമൂഹത്തിന്റെ സവിശേഷ ശ്രദ്ധ ആകർഷിച്ചുവരികയാണ്. ആധുനിക സാങ്കേതികവിദ്യകളുടെ തള്ളിക്കയറ്റത്തില്‍പ്പെട്ട് വഴിതെറ്റിപ്പോകുന്ന കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന വിഷമത്തിലാണ് മാതാപിതാക്കളും അദ്ധ്യാപകരും.
ലോകാരോഗ്യസംഘടനയുടെ നിര്‍വചനപ്രകാരം 10 വയസ്സുമുതൽ 19 വയസ്സുവരെയുള്ള പ്രായത്തെയാണ് കൌമാരം എന്നു വിശേഷിപ്പിക്കുന്നത്. ശാരീരികമായും വൈകാരികമായും ഒട്ടേറെ മാറ്റങ്ങൾ സംഭവിക്കുന്ന കാലഘട്ടമാണിത്. ഈ പ്രായത്തിൽ സംഭവിക്കുന്ന ബുദ്ധിമുട്ടേറിയ അനുഭവങ്ങൾ ഒരു വ്യക്തിയുടെ മാനസികാവസ്ഥയിൽ നിർണ്ണായക സ്വാധീനം ചെലുത്താറുണ്ട്. ഈ പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടന കൌമാരപ്രായക്കാർക്കായി ലൈഫ് സ്കിൽ ട്രെയിനിങ്ങ് അഥവാ ജീവിതനൈപുണ്യപരിശീലനം എന്ന ആശയം മുന്നോട്ടു വച്ചിരിക്കുന്നത്.
പതിനാറുകാരനായ വിപിന്‍ അച്ഛനമ്മമാരുടെ ഏക സന്താനമാണ്. അച്ഛന്‍ ഗൾഫില്‍ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥൻ. വീട്ടില്‍ വിപിനും അമ്മയും മാത്രം. പത്താം ക്ലാസ്സ് പരീക്ഷ അടുത്തപ്പോള്‍ വിപിന്‍ അമ്മയോട് പറഞ്ഞു: "എനിക്ക് ബൈക്ക് വാങ്ങിത്തരണം." മകന്റെ ആവശ്യങ്ങളൊക്കെ സാധിച്ചു കൊടുക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന അമ്മ മറുപടി നല്‍കി: ‘നീ എല്ലാ വിഷയത്തിനും എ ഗ്രേഡ് നേടിയാല്‍ ബൈക്ക് വാങ്ങിത്തരാം’.
പരീക്ഷ കഴിഞ്ഞു. റിസല്‍ട്ട് വന്നപ്പോള്‍ വിപിന് എല്ലാ വിഷയത്തിനും എ ഗ്രേഡുണ്ട്. ഉടന്‍ തന്നെ ബൈക്ക് വാങ്ങിത്തരണമെന്ന് അവന്‍ അമ്മയോടാവശ്യപ്പെട്ടു. അമ്മ വിവരം അച്ഛനെ അറിയിച്ചു. അച്ഛന്റെ മറുപടി ശക്തമായിരുന്നു: "അവന് ബൈക്ക് ഓടിക്കാനുള്ള ലൈസന്‍സ് കിട്ടാന്‍ പ്രായമായില്ല. അതുകൊണ്ട് ബൈക്ക് വാങ്ങിത്തരാന്‍ സാധ്യമല്ല."
“ഞാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. ഞാനിവിടെ ഉള്ളപ്പോള്‍ മുഖ്യമന്ത്രിയൊന്നും വരേണ്ട. എല്ലാം ഞാന്‍ തന്നെ നോക്കിക്കൊള്ളാം”. ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നാം തീയതി ബുധനാഴ്ച് ഉച്ചയ്ക്ക് മന്ത്രിസഭായോഗം കഴിഞ്ഞിട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വന്തം ഓഫീസിലെത്തിയപ്പോഴാണ് തന്റെ കസേരയില്‍ പുതിയൊരു വ്യക്തിയിരിക്കുന്നത് കണ്ടത്. “നിങ്ങളാരാ?” എന്ന്‍ മുഖ്യമന്ത്രി ചോദിച്ചതിന് കസേരയിലിരുന്ന ആള്‍ പറഞ്ഞ മറുപടിയാണ് ഈ ലേഖനത്തിന്റെ തുടക്കത്തില്‍ കൊടുത്തിരുന്നത്.
ഉറിയാക്കോട് സ്വദേശിയായ ജോസാണ് മുഖ്യമന്ത്രിയുടെ അസ്സാന്നിദ്ധ്യത്തില്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ അതിക്രമിച്ചു കയറി കസേരയിലിരുന്നത്. പോലീസെത്തി ചോദ്യം ചെയ്തപ്പോഴും ജോസ് പഴയ പല്ലവി തന്നെ തുടര്‍ന്നു. “ഞാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്”. ഒരു മോഷണശ്രമത്തില്‍ പിടിക്കപ്പെടുമ്പോള്‍ പോലീസിനെ വെട്ടിച്ചു തടിതപ്പാന്‍ ശ്രമിക്കുന്ന കള്ളന്റെ ഭാവമായിരുന്നില്ല ജോസിന്. തികഞ്ഞ ആത്മവിശ്വാസത്തോടെ, നെഞ്ചുവിരിച്ചാണ് ജോസ് പോലീസിനെയും മാധ്യമ പ്രവര്‍ത്തകരേയും നേരിട്ടത്. യാതൊരു ജാള്യതയുമില്ലാതെ, വളരെ വാചാലനായാണ് ജോസ് സംസാരിച്ചത്. തനിക്കര്‍ഹതപ്പെട്ട സ്ഥലത്താണിരിക്കുന്നത് എന്ന മട്ടിലായിരുന്നു ജോസിന്റെ പ്രവൃത്തികള്‍ .ഞാന്‍ ഇന്ത്യയുടെ പ്രധാന മന്ത്രിതന്നെയാണെന്ന് ജോസ് പൂര്‍ണ്ണമായും വിശ്വസിച്ചിരുന്നു.
ലോകാരോഗ്യ സംഘടനയുടെ നിര്‍വചനപ്രകാരം 10 മുതൽ 19 വയസുവരെയുള്ള കാലഘട്ടത്തെയാണ് കൌമാരം (Adolesence) എന്നു വിളിക്കുന്നത്. ഒരു വ്യക്തിയടെ ശാരീരികവും മാനസികവും സാമൂഹികവുമായിട്ടുള്ള വളർച്ചയിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്ന ഒരു കാലഘട്ടമാണിത് അതിനാൽ ഈ പ്രായത്തിൽ സംഭവിക്കുന്ന അസ്വസ്ഥതകൾ ജീവിതത്തിൽ ദൂര വ്യാപകമായ ഫലങ്ങൾ സൃഷ്ടിക്കുന്നതായി കണ്ടുവരുന്നു.
കൌമാരപ്രായക്കാരിൽ കണ്ടുവരുന്ന ഏറ്റവും സാധാരണമായ മാനസിക അസ്വസ്ഥതയാണ് 'ഉത്കണ്ഠാ രോഗങ്ങൾ' (Anxiety Disorders) എന്ന പേരിലറിയപ്പെടുന്ന ഒരു കൂട്ടം രോഗങ്ങൾ. സമൂഹത്തിലെ കൌമാരപ്രായക്കാരിൽ ഏകദേശം 15 ശതമാനം പേർക്ക് ഇത്തരം രോഗങ്ങളുണ്ട്. മുതിര്‍ന്നവരില്‍ കണ്ടുവരുന്ന മിക്കവാറും എല്ലാ ഉത്കണ്ഠാരോഗങ്ങളുടെയും ആരംഭം കൌമാര പ്രായത്തിലാണെന്നതും ശ്രദ്ധേയമാണ്. ഫലപ്രദമായി ചികിൽസിക്കാത്തപക്ഷം ഇവ ജീവിതത്തിന്റെ പല മേഖലകളെയും ദോഷകരമായി ബാധിച്ചേക്കാം.
ഇടവപ്പാതി തകർത്ത് പെയ്തുകൊണ്ടിരുന്ന ഒരു പ്രഭാതത്തിലാണ് അവർ എന്നെ കാണാൻ വന്നത്. 'അവർ' എന്നുപറഞ്ഞാൽ, 36 വയസുള്ള എൽസി, അവരുടെ 15-കാരനായ മകൻ ജോമോൻ, ഒപ്പം അകന്ന ബന്ധുവായ 70 വയസ്സു പ്രായം മതിക്കുന്ന ഒരു വൃദ്ധനും. എൽസി തന്റെ കൂടെയുള്ളവരോട് കയര്‍ക്കുന്നുണ്ടായിരുന്നു: “എന്താ എന്നെ ഭ്രാന്താശുപത്രിയില്‍ അടക്കാനാണോ ഉദ്ദേശം? ഞാൻ സമ്മതിക്കില്ല“ എന്നൊക്കെ അവർ പറയുന്നുമുണ്ടായിരുന്നു.
ആദ്യം സംസാരിച്ചു തുടങ്ങിയത് ബന്ധുവായ വൃദ്ധനായിരുന്നു: “സാറേ എന്റെ അകന്ന ബന്ധത്തിലുള്ള ഒരു പെങ്ങളുടെ മകളായിരുന്നു എൽസി. ഇവളുടെ അച്ചനുമമ്മയും ചെറുപ്രായത്തിലേ മരിച്ചുപോയി. പിന്നെ ഞങ്ങളാ ഇവളെ പഠിപ്പിച്ചതും വിവാഹം കഴിപ്പിച്ചതുമൊക്കെ.
നാല്‍പ്പതുകാരനായ ഗിരീശന്‍ കഴിഞ്ഞ കുറേ മാസമായി വല്ലാത്ത ബുദ്ധിമുട്ടിലാണ്. ഇഷ്ടന്റെ പ്രശ്നം ഇതാണ്: വഴിയിലൂടെ നടക്കുമ്പോള്‍ പരിസരത്ത് എവിടെയെങ്കിലും പട്ടിയെ കണ്ടാല്‍ അദ്ദേഹം അസ്വസ്ഥനാകും. ആ പട്ടി തന്റെ കാലില്‍ നക്കിയോ, പട്ടിയുടെ ഉമിനീര്‍ തന്റെ കാലില്‍ പറ്റിയോ എന്നൊക്കെ അദ്ദേഹത്തിനു സംശയം ഉണ്ടാകും. പട്ടി തന്റെയടുത്ത് വന്നിട്ടില്ലെന്ന് അറിയാമെങ്കിലും എന്തോ ഒരു സംശയം മനസ്സില്‍ ബാക്കി. തുടര്‍ന്ന് ഗിരീശന്റെ നെഞ്ചിടിപ്പ് കൂടുന്നു, ശരീരം വിയര്‍ക്കുന്നു, വയറ്റില്‍ എരിച്ചില്‍ അനുഭവപ്പെടുന്നു... സിനിമയില്‍ കണ്ട പേവിഷബാധയേറ്റു മരിച്ച മനുഷ്യന്റെ ദൃശ്യങ്ങള്‍ മനസ്സിലൂടെ കടന്നുപോകുന്നു. അസ്വസ്ഥത സഹിക്കാനാകാതെ, ഗിരീശന്‍ നേരെ മെഡിക്കല്‍ കോളേജിലെ പ്രിവന്റീവ് ക്ലിനിക്കിലേക്ക് വച്ചുപിടിക്കുന്നു.
ഏകദേശം ഒരു വർഷം മുമ്പ് ഒരു മദ്ധ്യാഹ്നത്തിലാണു 22 - കാരിയായ സന്ധ്യയേയും കൂട്ടി അവളുടെ മാതാപിതാക്കൾ എന്നെ കാണാൻ വന്നത്. സർക്കാർ ഉദ്യോഗസ്ഥനായ സന്ധ്യയുടെ പിതാവിന്റെ മുഖത്ത് നിരാശ നിഴലിച്ചിരുന്നു. ''സാറേ ഇവളെക്കൊണ്ടു ഞങ്ങൾ പൊറുതി മുട്ടിയിരിക്കുകയാണ്. ചെറിയ പ്രായം മുതലേ ഭയങ്കര വാശിക്കാരിയായിരുന്നു. പ്രായമാകുമ്പോൾ മാറുമെന്നു കരുതി. പക്ഷേ പ്രായം കൂടുന്നതനുസരിച്ച് പ്രശ്നം വഷളാവുന്നു. നമ്മൾ എന്തു പറഞ്ഞാലും ഭയങ്കര ദേഷ്യമാണ്. ദേഷ്യം വന്നാൽ പിന്നെ കൈയിൽ കിട്ടുന്നതെന്തും വലിച്ചെറിയും.
എന്നെയും അവളുടെ അമ്മയേയും കേട്ടാൽ അറയ്ക്കുന്ന തെറി വിളിക്കും. നമ്മൾ എന്തെങ്കിലും എതിർത്ത് പറഞ്ഞാൽ ഞാൻ ചത്തുകളയും എന്നു ഭീഷണിയും. ഒന്നുരണ്ടു തവണ ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുമുണ്ട് ഇവൾ. ഒരിക്കൽ ഞാൻ എന്തോ വഴക്കുപറഞ്ഞെന്നു പറഞ്ഞ് ഓടിപ്പോയി ബ്ലേഡ് എടുത്ത് കൈ മുറിച്ചു. കോളേജിൽ സർ വഴക്കു പറഞ്ഞെന്നു പറഞ്ഞ് പനിയുടെ ഗുളികകൾ 8-10 എണ്ണം എടുത്ത് ഒരിക്കൽ വിഴുങ്ങി. ഇടക്കിടെ ഓരോ കാരണം പറഞ്ഞ് കോളേജിൽ പോകാതിരിക്കും. കഴിഞ്ഞ ഒരു കൊല്ലമായി കണ്ട ആൺപിള്ളേരുടെ കൂടെ കറക്കവും തുടങ്ങിയിട്ടുണ്ട്. ആദ്യം ഒരു പയ്യനെ ഇഷ്ടമാണെന്നും അവനെ കല്ല്യാണം കഴിക്കണമെന്നും വീട്ടില്‍ വന്നു പറഞ്ഞു. ഒരുമാസം കഴിഞ്ഞ് എന്തോ നിസാര കാര്യത്തിന് അവനുമായി പിണങ്ങി. കഴിഞ്ഞ ഒരു വർഷത്തിനിടക്ക് മൂന്നുപേരുമായി ഇവൾ പ്രേമത്തിലായി. ഇവളുടെ കാര്യമാലോചിച്ചിട്ട് ആകെ പേടിയാകുന്നു സാറേ.'' ആ മനുഷ്യന്റെ ശബ്ദം വിറച്ചു. ''എപ്പോൾ വഴക്കിട്ടാലും ഞങ്ങളാണ് അവളുടെ ജീവിതം തുലച്ചതെന്നാണ് അവൾ പറയുന്നത്.'' നിറകണ്ണുകളോടെ സന്ധ്യയുടെ അമ്മ പറഞ്ഞു.
നിങ്ങളുടെ കുട്ടിയുടെ വികൃതികള്‍ അതിരു കടക്കുന്നുണ്ടോ? ശാസിച്ചിട്ടും ശിക്ഷിച്ചിട്ടും പ്രയോജനമില്ലേ? എ.ഡി.എച്ച്.ഡി. അഥവാ ഹൈപ്പര്‍കൈനറ്റിക് തകരാറാകാം വില്ലന്‍...
ഒന്‍പതു വയസ്സുകാരന്‍ നിതിന്‍.. ക്ലാസ്സ് നടക്കുമ്പോള്‍ മറ്റു കുട്ടികളെ ശല്യപ്പെടുത്തുക, റ്റീച്ചര്‍ പഠിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കാതിരിക്കുക, കൂട്ടുകാരുമായി വഴക്കിടുക, പേനയും പുസ്തകങ്ങളും എവിടെയെങ്കിലും മറന്നുവയ്ക്കുക, ഇടവേളയില്‍ സ്കൂള്‍മതിലില്‍ ചാടിക്കയറി താഴേയ്ക്കു ചാടുക തുടങ്ങിയവയാണ് ആശാന്റെ ഇഷ്ടവിനോദങ്ങള്‍... വീട്ടിലാകട്ടെ, ഒരു നിമിഷം പോലും അടങ്ങിയിരിക്കില്ല. എപ്പോഴും ബഹളംവച്ച് ഓടിച്ചാടി നടക്കും. എന്തെങ്കിലും ആവശ്യപ്പെട്ടിട്ട് ഉടനടി കിട്ടിയില്ലെങ്കില്‍ അമിത ദേഷ്യവും.